Follow the News Bengaluru channel on WhatsApp

മംഗളൂരുവില്‍ ഒരാള്‍ക്ക്‌ കൂടി കോവിഡ് : ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 501 ആയി

ബെംഗളൂരു : പുതുതായി ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ കോവിഡ്  ബാധിതരുടെ എണ്ണം 501 ആയി. മംഗളൂരുവിലെ പാനമംഗളൂരു സ്വദേശിനിയായ 47 കാരിക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഇന്നുച്ചക്കു പുറത്തിറങ്ങിയ പുതിയ കോവിഡ് ബുള്ളറ്റിനിലാണു സര്‍ക്കാര്‍ വിവരം പുറത്തു വിട്ടത്.

ഇന്നലെ 26 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവിൽ മാത്രം 13 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 9 പേർക്കും മാണ്ഡ്യ, ചിക്ക ബെല്ലാപുര, ദക്ഷിണ കന്നഡ, മൈസൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്കു വീതവുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 9 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ച 54 വയസ്സുള്ള ബീഹാറിയിൽ നിന്നും സമ്പർക്കം വഴി പകർന്നതാണ്. ഇതിൽ 9 പേർ പുരുഷൻമാരും 4 പേർ സ്ത്രീകളുമാണ്. പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് ബാധയെ തുടര്‍ന്നു 18 പേർ സംസ്ഥാനത്തു മരണപ്പെട്ടു. 177 പേർ രോഗമുക്തി നേടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.