Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ ആരംഭിച്ചു

ബെംഗളൂരു : രോഗമുക്തി നേടിയ ആളിൽ നിന്നും ശേഖരിക്കുന്ന രക്തത്തിലെ ആൻ്റി ബോഡി വേർതിരിച്ച് ചികിത്സയിലിരിക്കുന്ന രോഗികളിൽ പ്രയോഗിക്കുന്ന കോൺവാലസെൻ്റ് പ്ലാസ്മ തെറാപ്പി സംസ്ഥാനത്ത് ആരംഭിച്ചു. ബെംഗളൂരുവിലെ ബി എം സി വിക്ടോറിയ ആശുപത്രിയിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷണ ചികിത്സ ആരംഭിച്ചത്.

ഗുരുതരമായി രോഗം ബാധിച്ച രോഗികൾക്കാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്. കോവിഡ് രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആൻ്റിബോഡി ചികിത്സയിലുള്ള രോഗിയിലേക്ക് കുത്തിവെക്കുകയാണ് പ്ലാസ്മ തെറാപ്പിയിൽ ചെയ്യുന്നത്. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ വൈറസിനെ ചെറുക്കുന്ന ആൻ്റിബോഡി രക്തത്തിൽ ഉണ്ടാകും. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചക്കു ശേഷമാണ് രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. തുടർന്ന് പ്ലാസ്മയിലെ ആൻ്റി ബോഡി മറ്റു രോഗികളിൽ ചികിത്സക്കായി കുത്തിവെക്കുന്നതോടെ രോഗലക്ഷണങ്ങൾ കുറയുകയും ഓക്സിജൻ്റെ അളവ് കൂടുകയും വൈറസ് പതിയെ നിർവീര്യമാകാൻ തുടങ്ങുകയും ചെയ്യും. ചൈനയിലും അമേരിക്കയിലും കോവിഡ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി സ്വീകരിച്ചതത് ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

കോവിഡ് ചികിത്സാ രംഗത്ത് അസുഖം ഭേദമാകാനുള്ള സാധ്യത കൂടുതലുള്ള ചികിത്സാ രീതിയായിട്ടാണ് പ്ലാസ്മ തെറാപ്പിയെ പൊതുവെ വിലയിരുത്തുന്നത്. ചികിത്സ ഫലപ്രദമായാൽ കൂടുതൽ ഗുണം ചെയ്യുന്നത് ഗുരുതര ശ്വാസ തടസ്സമുള്ള രോഗികൾക്കായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊറോണ ബാധിച്ചു മരിച്ചവരിൽ കുടുതലും ഇത്തരം രോഗകാരണങ്ങളുള്ളവരാണ്. സംസ്ഥാനത്തെ മരണനിരക്കിൽ വലിയ കുറവ് വരുത്താൻ പ്ലാസ്മ തെറാപ്പിയിലൂടെ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നു.

വിക്ടോറിയ ആശുപത്രിയിൽ വെച്ച് സംസ്ഥന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീരാമുലു എന്നിവർ ചേർന്നാണ് ചികിത്സയുടെ ഔപചാരിക പ്രഖ്യാപനം നടത്തിയത്. ചികിത്സക്ക് ഐ സി എം ആറിൻ്റെ അനുമതി നേടിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.