Follow the News Bengaluru channel on WhatsApp

ഒമ്പതു പേർക്കു കൂടി കോവിഡ് ;കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 512 ആയി

ബെംഗളൂരു : ഒമ്പതു പേർക്കു കൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതോടെ കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 512 ആയി.

ബെംഗളൂരു റൂറലിലെ 13 കാരനും ദക്ഷിണ കന്നടയിൽ 45 വയസ്സുള്ള പുരുഷനും, 80 വയസ്സുള്ള സ്ത്രീക്കും, മാണ്ഡ്യ നാഗമംഗലയിൽ 50കാരനും മാണ്ഡ്യ മല്ലവള്ളിയിൽ 22 വയസ്സുള്ള യുവതിക്കും, ബാഗൽക്കോട്ട് ജാംഘണ്ടിയിൽ 32, 21 വയസ്സുള്ള രണ്ടു യുവതികൾക്കും, വിജപുരയിൽ 45, 27 വയസ്സുള്ള രണ്ടു യുവാക്കൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 193 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ചു ബെംഗളൂരുവിലെ വിക്ടോടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു.  ബെംഗളൂരു തിലക് നഗർ സ്വദേശിയായ 50 കാരനാണ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 8 .30 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫയർ. എക്സിറ്റ്ആ വിൻഡോ വഴി ആശുപത്രി ട്രോമ കെയർ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലെത്തിയ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. നേരത്തെ വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ചികിത്സക്കിടെ  മരണപ്പെട്ടവരുടെ സംഖ്യ 19 ആയി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.