ലോക്ക് ഡൗണ്‍ : പലയിടങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ചു

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് പലയിടങ്ങളിലായി കുടുങ്ങിയ കർണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ കെ എസ് ആർ ടി സി ബസുകളിൽ വിവിധ ബാച്ചുകളായിട്ടാണ് നാട്ടിലേക്ക് എത്തിച്ചത്. മംഗളൂരു, പുത്തൂർ, ധർമ്മസ്ഥല, ബണ്ട്വാൾ, സുള്ള്യ എന്നി സ്ഥലങ്ങളിൽ നിന്ന് നൂറോളം ബസുകൾ സർവ്വീസ് നടത്തി. ബസുകൾ അണുവിമുക്തമാക്കിയ ശേഷമാണ് സർവ്വീസ് ആരംഭിച്ചത്.
സാമൂഹിക അകലം എന്ന മാനദണ്ഡം മാനിച്ച് ഓരോ ബസ്സിലും 20 മുതൽ 22 വരെ തൊഴിലാളികളെയാണ് കയറ്റിയത്. യാത്രക്കാർക്കെല്ലാം മാസ്ക് നിർബന്ധമാക്കിയിരുന്നു. ഡ്രൈവറും കണ്ടക്ടറും മാസ്ക്കുകളും കൈയ്യുറകളും ധരിച്ചിരുന്നു. മംഗളൂരു, പുത്തൂർ ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ എത്തിക്കാനും ബസ് സർവ്വീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. മംഗളൂരു, പുത്തൂർ ഡിവിഷനു കീഴിൽ 60 ഓളം ബസുകളാണ് സർവ്വീസ് നടത്തിയത്. തുംകൂരിൽ കുടുങ്ങിപ്പോയ 316 കുടിയേറ്റ തൊഴിലാളികളും അവരവരുടെ നാട്ടിലെത്തി. ഇവരിൽ ഭൂരിഭാഗവും കൽബുർഗി, റായ്ച്ചൂർ ,കൊപ്പൽ മേഖലകളിൽ നിന്നുള്ളവരായിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.