Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ആറു ജില്ലകൾ റെഡ്‌ സോൺ; 14 എണ്ണം ഗ്രീൻ സോണിൽ

ബെംഗളൂരു : സംസ്ഥനത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലകളെ പ്രത്യേക സോണുകളായി തിരിച്ചു. മുപ്പത് ജില്ലകളിൽ ആറു ജില്ലകൾ റെഡ് സോണിലാണ്. ബെംഗളൂരു അർബൻ, മൈസൂരു, ബെലഗാവി, ബാഗൽ കോട്ട്, വിജയപുര, കൽബുർഗി എന്നീ ജില്ലകളാണ് റെഡ് സോണിൽ പെടുത്തിയിരിക്കുന്നത്. അഞ്ച് ജില്ലകൾ വീതം ഓറഞ്ച്, യെല്ലോ സോണിലും 14 ജില്ലകൾ ഗ്രീൻ സോണിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
15 ൽ അധികം കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലകളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറു മുതൽ 14 രോഗികൾ വരെയുള്ള ജില്ലകൾ ഓറഞ്ച് സോണിലും, ഒന്നു മുതൽ 5 വരെ കേസുകളുള്ള ജില്ലകൾ യെല്ലോ സോണിലും ഉൾപ്പെടുന്നു. നിലവിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകൾ ഗ്രീൻ സോണിലാണ്.
ഓറഞ്ച് സോണിൽ പെട്ട ജില്ലകൾ
ബീദർ, ധാർവാഡ്, ബെല്ലാരി, ദക്ഷിണ കന്നഡ, മാണ്ഡ്യ
യെല്ലോ സോൺ
ഉത്തര കന്നഡ, ഗദഗ്, തുംക്കുരു, ചിക്ക ബെല്ലാപ്പുര, ബെംഗളൂരു റൂറൽ.
ഗ്രീൻ സോൺ
യാദ്ഗിർ, റെയിച്ചൂർ, കൊപ്പൽ,ഹാവേരി, ശിവമൊഗ, ഉഡുപ്പി, ദാവനഗരെ, ചിക്കമഗളൂരു, ചിത്രദുർഗ്ഗ, ഹസൻ, കുടക്, ചാമരാജ നഗർ, രാമനഗര, കോലാർ,
നേരത്തെ റെഡ് സോണില്‍ എട്ടു ജില്ലകള്‍ ആയിരുന്നു ഉള്‍പെട്ടിരുന്നത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.