ലോക് ഡൗൺ ഇളവുകൾ ഇന്നു മുതൽ; ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം തുടരും

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ദഗതിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുമായി കർണാടക സർക്കാർ. ഹോട്ട് സ്പോട്ടു കേന്ദ്രങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ നിലനിർത്തി ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലും കുറവു കേസ് റിപ്പോർട്ട് ചെയ്ത ജില്ലകളിലുമാണ് ഇളവുകൾ ഉള്ളത്.
ചാമരാജ് നഗർ, കൊപ്പൽ,ചിക്കമഗളൂരു, റായ്ച്ചൂർ, ചിത്രദുർഗ, രാമനഗര, ഹാസൻ, ശിമോഗ, ഹാവേരി, യാദ്ഗിർ, കോലാർ, ദാവൻഗരെ, ഉഡുപ്പി, കുടക് ജില്ലകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ്. ബെംഗളുരു അർബൻ, മൈസൂരു, ദക്ഷിണ കന്നഡ, ബെളഗാവി, വിജയപുര, ബാഗൽ കോട്ട്, കൽബുർഗി, ബിദർ എന്നീ റെഡ് സോണിലുള്ള ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. ഇവിടെ അവശ്യ സാധന സർവ്വീസുകൾ മാത്രമേ അനുവദിക്കു.
ബെല്ലാരി, മാണ്ഡ്യ, ബെംഗളൂരു റൂറൽ, ഗദഗ്,തുംക്കൂരു, ചിക്കബെല്ലാപുര, ഉത്തര കന്നഡ, ധാർവാഡ് എന്നീ ജില്ലകളിലെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യാത്ത താലൂക്കുകളിൽ കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് തീരുമാനമെടുക്കാം.
ഗ്രീൻ സോണിൽ മുൻസിപ്പൽ, കോർപ്പറേഷൻ പരിധിക്ക് പുറത്ത് റെസിഡൻഷ്യൽ കോംപ്ലെക്സുകളിലെ ഷോപ്പുകൾ തുറക്കാം. മാസ്ക്കുകളും സാമൂഹിക അകലവും പാലിക്കണം. ഗ്രീൻ സോണിൻ രാമനഗര ഒഴികെയുള്ള സ്ഥലങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുണ്ട്. സാമ്പത്തിക മേഖലകളിലും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾ, വ്യവസായ എസ്റ്റേറ്റുകൾ, ടൗൺഷിപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ലോക് ഡൗൺ ഇളവുകള്‍ : സര്‍ക്കാര്‍ ഉത്തരവ് ഡൌണ്‍ ലോഡ് ചെയ്യാം : Lockdown Relaxation order
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.