Follow the News Bengaluru channel on WhatsApp

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു : ലോക്ക് ഡൌണിനെ തുടര്‍ന്നു ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ മലയാളികള്‍ക്ക് നാട്ടിലേക്കു  തിരിച്ചു വരാന്‍ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി നടത്തുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ്  പ്രഥമ പരിഗണന.
മടങ്ങി വരുന്നവർക്ക് ക്വാറൻ്റയിൽ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വെബ് സൈറ്റിന്‍റെ  ഇടതുവശത്ത് വിദേശ മലയാളികൾക്കും വലതുവശത്ത് ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്കും രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പേര്, ജനനതീയതി, ആധാർ അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ രേഖ, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെയും കേരളത്തിൽ എത്തിച്ചേരേണ്ട സ്ഥലത്തെയും വിശദാംശങ്ങൾ, കേരളത്തിലേക്ക് മടങ്ങി വരാനുള്ള കാരണം, നാട്ടിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി സ്വന്തം വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ വാഹന നമ്പർ തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കേരളത്തിലേക്ക് തിരിച്ചെത്താൻ കോവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നാട്ടില്‍ എത്തിയാലുടന്‍  നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷണത്തിൽ കഴിയുകയും വേണം
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികളെ നാല് ചെക്ക്‌ പോസ്റ്റുകളുടെ മാത്രം കേരളത്തിലേക്ക് പ്രവേശിപ്പിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. തമിഴ്നാട് അതിർത്തിയിൽ പാലക്കാട് വാളയാറിലേയും, തിരുവനന്തപുരം അമരവിളയിലേയും, കർണാടക അതിർത്തിയിൽ കാസർഗോഡ് മഞ്ചേശ്വരത്തേയും, വയനാട് മുത്തങ്ങയിലെയും ചെക്ക് പോസ്റ്റുകളിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുക. അണുമുക്തമാക്കിയ ശേഷം മാത്രം ഈ വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടും. ദിവസവും രാവിലെ 8 മുതൽ 11 വരെ മൂന്ന് മണിക്കൂർ മാത്രം ചെക്ക്  പോസ്റ്റ് ഇതിനായി തുറന്നു നൽകും. കർശന പരിശോധനയ്ക്കു ശേഷം മാത്രമാകും വാഹനങ്ങൾ കടത്തി വിടുക.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.