Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗൺ : മെയ് നാലു മുതൽ കൂടുതൽ ഇളവുകളുമായി കർണാടക

ബെംഗളുരു : മെയ് മൂന്നിന് ലോക്ക് ഡൗൺ കാലയളവ് അവസാനിക്കുന്നതോടെ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകളുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ ഹോട്ട് സ്പോട്ട് ജില്ലകളിലെ നിയന്ത്രിതത മേഖലകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെ എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകാനാണ് സർക്കാർ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോത്തിലാണ് ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ നൽകേണ്ടതെന്ന തീരുമാനം കൈകൊണ്ടത്.
നിയന്ത്രിതമേഖലകളിലെ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും. പൊതു ഗതാഗതം ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ എടുക്കുക. പൊതു സ്വകാര്യ മേഖലയിലെ വൻകിട, ഇടത്തരം, ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഐ ടി കമ്പനികൾക്കും മെയ് നാലു മുതൽ പ്രവർത്തനാനുമതിയുണ്ട്. എന്നിരുന്നാലും ജൂലൈ 31 വരെ വർക്ക് ഫ്രം ഹോം തുടരണം.
മെയ് നാലു മുതൽ സംസ്ഥാനത്തെ സിമൻ്റ്, സ്റ്റീൽ, വ്യാപാര സ്ഥാപനങ്ങൾക്കും സർക്കാർ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും അവരവരുടെ നാട്ടിലേക്ക് മടങ്ങുന്നതിന് ഒറ്റതവണയായി അനുമതി നൽകും.
ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതു തുടരുകയാണെങ്കിൽ ബെംഗളൂരുവിലും കൂടുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലകൾ തുറക്കുന്നതോടെ നിയന്ത്രിത മേഖലയിലൊഴികെ ആവശ്യമായ വർക്ക് മറ്റുള്ള ജില്ലകളിലേക്ക് യാത്ര അനുവദിക്കും.

മാളുകളും സിനിമ തിയറ്ററുകൾക്കുമുള്ള നിയന്ത്രണങ്ങൾ മെയ് മൂന്നിന് ശേഷം തുടരും. നിലവിലെ സാഹചര്യത്തിൽ മാളുകളും സിനിമാ തീയ്യറ്ററുകളും തുറക്കാനാവില്ലെന്നാണ് സർക്കാർ തീരുമാനം.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.