കോവിഡ് രോഗികൾ 88 ൽ നിന്ന് 24 ലേക്ക്; അഭിമാനനേട്ടവുമായി മൈസൂരു

മൈസൂരു : കർണാടകയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച മാതൃക കാട്ടുകയാണ് ജില്ലാ അഡ്മിനിസ്ട്രേഷനും ഡോക്ടർമാരും പാരാ മെഡിക്കൽ സംഘവുമടങ്ങിയ മൈസൂരുവിലെ കോവിഡ് പ്രതിരോധ ടിം.

കെ ആർ എസ് റോഡിലെ നിയുക്ത കോവിഡ് -19 ഹോസ്പിറ്റലിൽ (ജില്ലാ ആശുപത്രി) ഇപ്പോഴത്തെ കോവിഡ് രോഗികളിൽ 24 പേർ മാത്രമാണ് ചികിത്സയിൽ ഉള്ളത്. രോഗം ബാധിച്ച 88 പേരില്‍ 64 പേര്‍ രോഗമുക്തി നേടി.ചികിത്സയില്‍ ഉള്ള ആരുടെയും നില ഗുരുതരമല്ല. കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവും, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ അഭിമാനകരമായ വർദ്ധനവുമാണ് മൈസൂരുവിനെ മികച്ചതാക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൈസൂരിൽ നിന്നും കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹോട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചതും സാമൂഹ്യ വ്യാപനം ഇല്ലാതാക്കാന്‍ സഹായിച്ചു.

ബെംഗളൂരു, ബെലഗവി, വിജയപുര, കലബുര്‍ഗി തുടങ്ങിയ സ്ഥലങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ രോഗം പടരുന്നത് നിയന്ത്രിച്ചു  ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ മൈസുരുവിനു സാധിച്ചു.

മാത്രമല്ല കോൺവാല സെൻ്റ് പ്ലാസ്മ ചികിത്സക്കായി തയ്യാറായ കോവിഡ് രോഗമുക്തരിൽ മൂന്നു പേരും മൈസൂരുവിലാണ്. മൈസുരുവിൽ രോഗം ഭേദമായ മിക്ക രോഗികളും മറ്റ് രോഗികളുടെ ചികിത്സ സാധ്യമാക്കുന്നതിനായി പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

മൈസൂരിലെ കോവിഡ് ബാധിതരിൽ ഏറെയും നഞ്ചൻകോഡിലെ ജുബിലാൻ്റ് ജെനറ്റിക്സ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു. ഇവിടെക്കു വന്ന വിദേശികളിൽ നിന്നാണ് കോവിഡ് പടർന്നതെന്നായിയിരുന്നു നിഗമനം. പക്ഷെ യഥാർത്ഥ കാരണം ഇപ്പൊഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജീവനക്കാരും അവരുടെ ബന്ധുക്കളുമായി 50 ഓളം പൊസിറ്റീവ് കേസുകളാണ് ജുബിലാൻ്റ് ഫാർമയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.