Follow the News Bengaluru channel on WhatsApp

കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു : മലയാളി യുവാവ് ബെംഗളൂരുവിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തനിലയില്‍. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനും കോഴിക്കോട് അത്തോളി ചീക്കിലോട് തെനേരികണ്ടിയിൽ പരേതനായ മുഹമ്മദിൻ്റെ മകനുമായ കെ. എം റഫീഖിനെയാണ് (35) ബെംഗളൂരു സാറ്റലൈറ്റ് ബസ്‌ ടെർമിനലിന് സമീപത്തെ വാടക വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

നാലു മാസം മുമ്പ് വിവാഹിതനായ ഇയാൾ ഭാര്യയോടൊപ്പം ബെംഗളൂരു സാറ്റലൈറ്റ്  ബസ്‌ ടെർമിനലിന് സമീപം താമസിച്ചു വരികയായിരുന്നു.15 വർഷമായി ബെംഗളൂരുവിലെ സ്വകാര്യ ഇരുചക്ര വാഹന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

സംഭവമറിഞ്ഞെത്തിയ ഓള്‍ ഇന്ത്യാ കെ. എം സി സി പ്രവർത്തകർ പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നു പോലീസ് എത്തി മൃതദേഹം പ്രാഥമിക നടപടികള്‍ക്ക് ശേഷം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം ശനിയാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ ഫസീന (പനമരം), മാതാവ് : നബീസ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.