Follow the News Bengaluru channel on WhatsApp

കോൺവാലസെൻ്റ് പ്ലാസ്മ തെറാപ്പി ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി ബി ശ്രീരാമുലു

ബെംഗളൂരു : പ്ലാസ്മ ചികിത്സക്കു സംസ്ഥാനം സുസജ്ജം. പക്ഷെ പ്ലാസ്മ ചികിത്സയ്ക്കു രക്തം നല്‍കാന്‍ മടിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ രോഗമുക്തി നേടിയ കോവിഡ് രോഗികള്‍.

കോവിഡ് 19 രോഗമുക്തി നേടിയ രോഗികളിൽ നിന്നും ശേഖരിക്കുന്ന രക്തത്തിലെ ആൻ്റി ബോഡി വേർതിരിച്ച് ചികിത്സയിലിരിക്കുന്ന രോഗികളിൽ പ്രയോഗിക്കുന്നതാണ് കോൺവാലസെൻ്റ് പ്ലാസ്മ തെറാപ്പി. ഇതിനായി പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു.

ബി എം സി വിക്ടോറിയ ആശുപത്രിയിൽ 11 പേരടങ്ങുന്ന മെഡിക്കൽ ടീം പ്ലാസ്മ ചികിത്സക്കു തയ്യാറാണ്. ക്ലിനിക്കൽ ട്രയലിനുള്ള അനുവാദവും സർക്കാർ നൽകിയിട്ടുണ്ട്. ഇനി വേണ്ടത് പ്ലാസ്മയാണ്. .
ബെംഗളുരു വിക്ടോറിയ ആശുപത്രിക്കു പുറമേ എച്ച് സി. ജി കാൻസർ സെൻ്ററിലുമായി പ്ലാസ്മ ചികിത്സക്കായി മെഡിക്കൽ സംഘം സജ്ജമായിട്ടുണ്ട്. പക്ഷെ രോഗമുക്തി നേടിയ ചുരുങ്ങിയ 20 പേരെങ്കിലും പ്ലാസ്മ ദാനം ചെയ്താലെ മുന്നോട്ടു പോകും. എച്ച്. സി. ജി കാൻസർ സെൻ്ററിലെ ഗവേഷണ വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. യു. എസ് വിശാൽ റാവു പറഞ്ഞു. സംസ്ഥാനത്ത് 251 പേർക്ക് കോവിഡ് ഭേദമായി. ഇതിൽ 50 ഓളം പേർ ബെംഗളൂരു നഗരത്തിലാണ്. പക്ഷെ ആരും ഇത്തരമൊരു ഘട്ടത്തത്തിൽ മുന്നോട്ടു വരാത്തതാണ് പ്രശ്നം. റാവു കൂടിച്ചേർത്തു. പ്ലാസ്മ ചികിത്സ സംബന്ധിച്ച അവബോധം രോഗികളില്‍ എത്തിക്കാനാവാത്തതും ഇതിനു തടസ്സമാകുന്നു.

കോവിഡ് ചികിത്സാ രംഗത്ത് അസുഖം ഭേദമാകാനുള്ള സാധ്യത ഏറെയുള്ള ചികിത്സാ രീതിയായിട്ടാണ് പ്ലാസ് മാ തെറാപ്പിയെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ മരണ നിരക്കിൽ ഗണ്യമായ മാറ്റം പ്ലാസ് മാ ചികിത്സയിലുടെ സാധിക്കാമെന്നും ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നു. കോവിഡ് മുക്തനായ ശേഷം കോവിഡ് ചികിത്സയിലിരിക്കുന്ന മറ്റൊരു രോഗിക്ക് പ്ലാസ്മ ചികിത്സയ്ക്കായി രക്തം നൽകാൻ വന്ന യുവാവിനെ മന്ത്രി ഫോണിൽ വിളിച്ചു അഭിനന്ദിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർ പ്ലാസ്മ ചികിത്സക്കായി രക്തം നൽകിയിരുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.