Follow the News Bengaluru channel on WhatsApp

കോവിഡ് പ്രതിരോധ പോരാളികൾക്ക് ഇന്ത്യൻ സൈന്യത്തിൻ്റെ ആദരം

ബെം‌ഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ സംസ്ഥാനത്തെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് ആദരം അർപ്പിച്ച് ഇന്ത്യന്‍ സൈന്യം.

വ്യോമസേനയുടെ Mi 17 ഹെലികോപ്റ്റര്‍ സംസ്ഥാനത്തെ കോവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ  ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിക്ക് മുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തി ഇന്നു ആദരമര്‍പ്പിച്ചു.

യെലഹങ്ക എയർ ബേസിൽ നിന്നും പുറപ്പെട്ട വ്യോമസേനയുടെ റഷ്യൻ നിർമ്മിത Mi 17 ഹെലികോപ്റ്റർ രാവിലെ 10.15 ഓടെയാണ് വിക്ടോറിയ ആശുപത്രിക്കു മുകളിൽ പറന്നത്. തെളിഞ്ഞ ആകാശമായതിനാൽ പൈലറ്റിന് താഴെയുള്ള കാഴ്ചകൾ വ്യക്തമായി കാണാൻ സഹായകരമായി. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും മാസ്കുകൾ ധരിച്ചു കൊണ്ടും ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി മുറ്റത്തു നിന്നു കൊണ്ട് വ്യോമസേനയുടെ ആദരവുകൾ ഏറ്റുവാങ്ങി. ഹെലികോപ്റ്റർ ആശുപത്രിക്ക് മുകളിൽ ദൃശ്യമായപ്പോൾ കൈയ്യടികൾ കൊണ്ടും കൈവീശി കൊണ്ടും അവർ പൈലറ്റിന് നന്ദി അറിയിച്ചു.

കോവിഡ് എന്ന മഹാമാരിയെ  പ്രതിരോധിക്കാൻ രാത്രി പകലെന്നില്ലാതെ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇതു നൽകുന്ന പ്രോത്സാഹനം കുറച്ചൊന്നുമല്ല. ആശുപത്രി അധികൃതർ പറഞ്ഞു.

കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്ദി അർപ്പിക്കാനും ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനുമായി വിവിധ സേനാവിഭാഗങ്ങൾ ഇന്നു  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ആദര ചടങ്ങുകൾ  സംഘടിപ്പിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.