ഇതര സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളായി

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിനായി പാസുകൾ നൽകുന്നതിന്നതിന് നടപടിക്രമങ്ങളായി. പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം. മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന, നോർക്കയില്‍ നല്‍കിയ അപേക്ഷയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് യാത്രാ പാസുകൾക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് അപേക്ഷിക്കണം.
ഗർഭിണികൾ, കേരളത്തിൽ ചികിത്‌സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, ലോക്ഡൗൺ കാരണം കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, ഇൻറർവ്യൂ/സ്‌പോർട്‌സ്, തീർഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളിൽ പോയവർ, വിദ്യാർഥികൾ എന്നിവർക്കാണ് മുന്‍ഗണന. യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂ.
അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റയിനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിയണം. ക്വാറന്‍റയിന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും
കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കുക. കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ.
യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.
അതിര്‍ത്തി ചെക്ക് പൊസ്റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്. യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം.
യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന് എമര്‍ജന്‍സി പാസ് വാങ്ങണം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.
കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ് അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം.
അന്തർസംസ്ഥാനയാത്ര: വിവരങ്ങൾക്ക് വാർറൂമുമായി ബന്ധപ്പെടാം
യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്ട അതിര്‍ത്തി ചെക്ക് പൊസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
നോർക്കറൂട്ട്സിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. ഇതിനോടകം പ്രവേശനാനുമതി തേടി 1.30,000 പേർ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
