ലോക് ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറി ദിവങ്ങള്‍ക്കു ശേഷം ഉടമ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ

പയ്യന്നൂർ ∙ ലോക് ഡൗണിൽ പൂട്ടിയിട്ട ജ്വല്ലറി ദിവങ്ങള്‍ക്കു ശേഷം ഉടമ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ. പയ്യന്നൂർ കരിഞ്ചാമുണ്ടി ക്ഷേത്രത്തിനു സമീപത്തെ ജ്വല്ലറിയിലാണ് സംഭവം.
ഇന്നലെ രാവിലെയാണ് ഉടമ തന്‍റെ ജ്വല്ലറിയിലെത്തി തുറന്ന് നോക്കിയത്. കെട്ടിടത്തിന്റെ പിന്നിലുള്ള മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് വൈൽഡ് ലൈഫ് റെസ്ക്യുവർ പവിത്രൻ അന്നൂക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. 20 മുട്ടകളാണ് കണ്ടെത്തിയത്. പെരുമ്പാമ്പ് മുട്ടയിട്ടിട്ട് രണ്ടാഴ്ചയായായെന്ന് പവിത്രൻ പറഞ്ഞു. 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട്. മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോരത്ത് നിന്നു കെട്ടിട നിർമാണത്തിന് കൊണ്ടുവരുന്ന മണലിനൊപ്പം പെരുമ്പാമ്പ് ടൗണിൽ എത്തിയെന്നാണ് കരുതുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.