Follow the News Bengaluru channel on WhatsApp

കോവിഡ് കാലത്ത് സഹജീവി സ്നേഹത്തിന്‍റെ പുതു മാതൃക തീർത്ത് കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു

ബെംഗളൂരു : കോവിഡ് കാലത്ത് സഹജീവികള്‍ക്കായി അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുകയാണ് ബെംഗളൂരുവിലെ കേരള എൻജിനിയേർസ് അസോസിയേഷൻ. അതിജീവന ദൌത്യമെന്നത് ആര്‍ക്കും അത്ര എളുപ്പമല്ലാത്ത കാലത്താണ് സഹജീവി സ്നേഹത്തിന്‍റെ പുതു മാതൃകകളുമായി സമൂഹത്തിലേക്കിറങ്ങുന്നത് എന്നതു കൂടിയാണ് കെ ഇ എ എന്ന കേരള എൻജിനിയേർസ് അസോസിയേഷനെ നമ്മുക്കിടയില്‍ ശ്രദ്ധേയമാക്കുന്നത്.

കേരളത്തിന്‍റെ പലഭാഗങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയ അലുമിനികളുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയാണ് കേരള എൻജിനിയേർസ് അസോസിയേഷൻ. കോവിഡ് കാലത്ത് കേരള 

എൻജിനിയേർസ് അസോസിയേഷൻ നടത്തിയ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളടക്കമുള്ളവയിലേക്കു ഒന്നു കണ്ണോടിക്കാം.

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ

1. ബെലന്തൂരിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ടീം സെക്രട്ടറി ടോം ജോർജ്, കെ ഇ എ അംഗം ഷിന്റൊ ജോസഫ് എന്നിവർ നേതൃത്വം നൽകി.

2. കസ്തുരി നഗർ പ്രദേശത്തു താമസിക്കുന്ന തൊഴിലാളികള്‍ക്കു സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ബിബിഎംപിക്കൊപ്പം കിറ്റുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അർജ്ജുൻ സുന്ദരേശൻ, മാനേജിങ് കമ്മിറ്റി മെമ്പറും ഗ്രൂപ്പ് ക്യാപ്റ്റനുമായ ബാബു ജോസഫ്(റിട്ട) എന്നിവർ നേതൃത്വം നൽകി.

3. ഹോരമാവ് ആഗ്രയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. മാനേജിങ് കമ്മിറ്റി അംഗം ജോസം ജോൺ സക്കറിയാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

4. ഹെബ്ബാളിലുള്ള കുന്തിഗ്രാമത്തിലുള്ള തൊഴിലാളികൾക്ക് നൽകാനായി ബി ബി എം പി യുടെ വോളൻ്റിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ നാലാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ അംഗം ഹരി കുമാർ നേതൃത്വം നൽകി.

5. കൊത്തന്നൂർ , കണ്ണൂരു എന്നിവടങ്ങളിൽ താമസിക്കുന്ന വിവധ തൊഴിലാളികൾക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ അഞ്ചാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ പ്രസിഡന്‍റ് തോമസ് വേങ്ങൽ മെമ്പർ ഫിലിഫോസ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി.

6. സർജാപുർ, ഹളനായകനഹള്ളിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ആറാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ടീം സെക്രട്ടറി ടോം ജോർജ്, അംഗം ഷിന്റൊ ജോസഫ് എന്നിവർ നേതൃത്വം നൽകി.

7. ന്യൂ ബൈപ്പനഹള്ളിയിൽ താമസിക്കുന്ന അംഗവൈകല്യമുള്ള ആൾക്കാർക്ക് ജനറൽ സെക്ട്രറി അർജ്ജുൻ സുന്ദരേശൻ കെ ഇ എ അംഗം രാജേഷിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രതിബദ്ധത ഏഴാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.

 

8. ഹെന്നൂർ ബൻഡേ യിൽ താമസിക്കുന്ന തൊഴിലാളികള്‍ക്കു കെ ഇ എ മുൻ പ്രസിഡന്റ് രാജീവ്, കെ ഇ എ അംഗം ഫെൻവിക്ക് എന്നിവരുടെ നേതൃത്വത്തിലും അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത എട്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.

9. വൈറ്റ് ഫീൽഡ് ചന്നസാന്ദ്ര അതിഥി തൊഴിലാളികള്‍ക്കുസാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി ഒമ്പതാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. അംഗം അജിത് കുമാർ നേതൃത്വം നൽകി

10. ഹെബ്ബാൾ ഡി സി പി ഓഫീസിൽ വച്ച് ഡി സി പി യുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണ ബൈരെ ഗൗഡ എം ൽ എ യുടെ ഭാര്യ മീനാക്ഷി ബൈരെ ഗൗഡ പോലീസ് നു കിറ്റുകൾ വിതരണം നിർവഹിച്ചു. കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂര്‍ സെക്രട്ടറി അർജുൻ സുന്ദരേശൻ, സാമൂഹിക പ്രതിബദ്ധത ടീം സെക്ട്രറി ടോം ജോർജ് എന്നിവർ നേതൃത്വം നൽകി.

ഓണ്‍ ലൈന്‍ വഴി നടത്തിയ സെഷന്‍സ്

How to deal with the changing demand in the present uncertain times – by George Mathew.
Influential thought leadership development – by Shinto Joseph.
How to mitigate the unseen challenges to our health -by Dr Tom George.

ഇതിനു പുറമേ ലോക്ക് ഡൌണ്‍ കാലത്തിന്‍റെ വിരസതകള്‍ തീര്‍ക്കാന്‍ ഓണ്‍ലൈന്‍ ആയി പ്രിയ കലാകാരന്മാരേയും എത്തിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായകൻ പ്രശോഭ് രാമചന്ദ്രൻ, പ്രശസ്ത പിന്നണി ഗായകൻ ജയ്ദീപ് വാരിയരും മകനും, സംഗീത സംവിധായകനുമായ ആര്യൻ വാരിയര്‍, പിന്നണി പ്രശസ്ത കലാകാരൻ അനൂപ്, സംഗീതജ്ഞന്‍ രാജേഷ് ചേർത്തല എന്നിവരാണ് കെ ഇ എയുടെ അതിഥികളായി എത്തിയത്. കൂടാതെ കെ ഇ എ അംഗങ്ങളുടെ കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാട്ട് ഡാൻസ് മത്സരങ്ങളും സ്പോർട്സ് ക്വിസും ഓൺലൈൻ വഴി സംഘടിപ്പിച്ചു.

കേരള എൻജിനിയേർസ് അസോസിയേഷന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ് തിരുവല്ല സ്വദേശിയും ടി കെ എം അലുമിനിയുമായ തോമസ് വേങ്ങൽ ആണ്.  ജനറൽ സെക്രട്ടറി കൊല്ലം സ്വദേശിയും വയനാട് ഗവർമെന്റ് എൻജിൻറിങ് കോളേജ് അലുമിനിയും ആയ അർജ്ജുൻ സുന്ദരേശൻ. കോഴിക്കോട് സ്വദേശിയും എം. എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം അലുമിനിയും ആയ ഷാജു ജോർജ് ആണു ട്രഷറർ. പാലക്കാടുകാരനും എന്‍ ഐ ടി കോഴിക്കോട് അലുമിയും ആയ വേണുഗോപാൽ ആണ് രക്ഷാധികാരി. പതിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും അമ്പത് അംഗ മാനേജിങ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്കു ഇപ്പോള്‍ നേതൃത്വം നല്‍കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നടത്താനുള്ള പരിപാടികളുടെ വിപുലമായ ആസൂത്രണവും കെ ഇ എ മുന്‍കൂട്ടി തയാറാക്കിയിട്ടുണ്ട്. എങ്കിലും കോവിഡാനന്തരകാലത്ത് ജനോപകാരപ്രദമായ സേവന പദ്ധതികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

 #കോവിഡ് കാലം /  #അസോസിയേഷനുകളിലൂടെ / തയ്യാറാക്കിയത് : ശ്രീകുമാര്‍ സേതുമാധവന്‍ – ന്യൂസ്‌ ബെംഗളൂരു 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.