Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗൺ : കർണാടകയിൽ ഇളവുകൾ ഇന്നു മുതൽ

ബെംഗളൂരു : കർണാടകയിൽ ലോക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ. റെഡ് സോണ്‍ ഒഴികെയുള്ള സോണുകളില്‍  വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. നിയന്ത്രിത മേഖലകള്‍ ഒഴികെ മദ്യശാലകളും പ്രവർത്തിക്കും. സർക്കാർ അനുവാദമുള്ള പ്രവർത്തനങ്ങൾക്കായി സമീപ ജില്ലകളിലേക്കു പോകുന്നവർക്കായുള്ള അന്തർ ജില്ല പാസ് ഉൾപ്പെടെ അനുവദിക്കും.

സംസ്ഥാനത്തെ ഗ്രീൻ സോണുകളായ 11 ജില്ലകളിൽ തിങ്കളാഴ്ച മുതൽ കർണാടക ആർ ടി സി യുടെ ബസ് സർവ്വീസും ആരംഭിക്കും. സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിക്കില്ല. ഓരോ ബസിലും 30 പേരെയാണ് പ്രവേശിപ്പിക്കുക. ജില്ലകൾക്കകത്തായിരിക്കും ബസ് സർവ്വീസ് നടത്തുക. യാദ് ഗിർ, ചിക്കമഗളൂരു, ശിവമൊഗ, കൊപ്പാൾ, ചിത്രദുർഗ്ഗ, ചാമരാജ് നഗർ, കോലാർ, രാമനഗര, ഹാസൻ, ദാവൺഗരെ, എന്നീ ഗ്രീൻ സോണിലുള്ള ജില്ലകളിലായിരിക്കും ബസ് സർവ്വീസ് നടത്തുക. ഉഡുപ്പി ഗ്രീൻ സോണിലാണെങ്കിലും ഓറഞ്ച് സോണിൽ ഉൾപ്പെട്ട മംഗളൂരുവിന്‍റെ തൊട്ടടുത്തായതിനാൽ ഇവിടെ ബസ് സർവ്വീസ് അനുവദിക്കില്ല. സാമൂഹിക അകലവും മാസ്കും യാത്രയില്‍ നിർബന്ധമാണ്.

നിയന്ത്രിത മേഖലകൾ ഒഴികെ രാവിലെ ഒമ്പതു മുതൽ രാത്രി ഏഴു വരെയായിരിക്കും മദ്യശാലകൾ പ്രവർത്തിക്കുക. ബാറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദമില്ല. ഒരു സമയം അഞ്ചു പേര്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കു.

ലോക്ക് ഡൗൺ കാലാവധി നീട്ടിയിരിക്കുന്നതിനാൽ മെയ് 17 വരെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ബെംഗളൂരു റൂറൽ, അർബൻ ജില്ലകളെ രാമനഗര, ചിക്കബെല്ലാപുര, കോലാർ എന്നി ജില്ലകളുമായി യോജിപ്പിച്ച് ഒറ്റയൂണിറ്റായി പരിഗണിച്ച് യാത്രാനുവാദം നൽകും. പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്കായിരിക്കും യാത്രാനുമതി. ഇതിനായി സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും. ജോലിക്കായും മറ്റു അനുവദനീയമായ കാര്യങ്ങൾക്കുമായി മറ്റു ജില്ലകളിലേക്കു പോകാൻ അതാത് ജില്ലകളുടെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ പാസു വാങ്ങണം. അന്തർ ജില്ലാ പാസുകൾ അനുവദിക്കുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിക്കും.
രാത്രി എഴുമുതൽ രാവിലെ ഏഴു വരെ അവശ്യ സർവ്വീസുകൾക്കായി ഇതിനകം നൽകിയിരിക്കുന്ന പാസുകൾ തുടർന്നും ഉപയോഗിക്കം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.