ലോക് ഡൗൺ ഇളവുകൾ : ബെംഗളൂരു നഗരം വീണ്ടും ഗതാഗതകുരുക്കിലേക്ക്
ബെംഗളൂരു : ലോക് ഡൗൺ ഇളവുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നതോടെ ബെംഗളൂരുവിലെ നിരത്തുകൾ വീണ്ടും ഗതാഗതക്കുരുക്കിലായി.
ബെംഗളൂരുവിലെ 21 നിയന്ത്രിത മേഖലകൾ ഒഴികെ തിങ്കളാഴ്ച മുതല്‍ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന് പോലീസ് അനുമതി നൽകിയിരുന്നു.
നഗരത്തിലെ പല ഇടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. വിധാൻ സൗധ അടക്കമുള്ള സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് ഏരിയ, യശ്വന്തപുര, മൈസൂർ റോഡ്, തുംകൂർ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.
രാവിലെ മുതൽ തന്നെ റോഡുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇരുചക്രവാഹനങ്ങളിൽ ഒരാളെയും കാറുകളിൽ രണ്ടു പേരേയുമായിരുന്നു അനുവദിച്ചത്. ഓൺലൈൻ ടാക്സികൾ, ഓട്ടോറിക്ഷകൾ, മെട്രോ, ബിഎംടിസി ബസുകൾ എന്നിവ സർവ്വീസ് ആരംഭിച്ചിട്ടില്ല.
തിരക്കു നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകളില്‍ മതിയായ പോലീസുകാരില്ലാത്തതും ഗതാഗത കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. .
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.