Follow the News Bengaluru channel on WhatsApp

കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് ഇനി നോർക്കയുടെ രജിസ്ട്രേഷൻ മതി

ബെംഗളൂരു : കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് നോർക്ക രജിസ്ട്രേഷൻ വഴി ലഭിക്കുന്ന പാസ് മതി. ഇന്നലെ വൈകിട്ട് ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇതു സംബദ്ധിച്ചുള്ള നിർദ്ദേശം കർണാടക ഡി ജി പി എസ്.പി മാര്‍ക്കു നല്‍കി. നേരത്തെ കേരളത്തിലേക്കു പോകുന്നവര്‍ക്ക് കര്‍ണാടക അതിര്‍ത്തി വരെ എത്താന്‍  കര്‍ണാടക സര്‍ക്കാരിന്റെ വാഹന പാസ് നിര്‍ബ്ബന്ധമാക്കിയിരുന്നു.

എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവർ കർണാടക സർക്കാർ വെബ് സൈറ്റായ www.sevasindhu.karnataka.gov.in -ൽ രജിസ്റ്റർ ചെയ്യണം. ഇവർ കർണാടകയിൽ എത്തിയാൽ 14 ദിവസത്തെ ക്വാറൻ്റൈനിൽ കഴിയണം. പുതിയ തീരുമാനം സംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറക്കും.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് മടങ്ങാൻ നോർക്ക വഴി ഇതിനകം 49233 പേരാണ് രജിസ്റ്റർ ചെയ്തത് .മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിങ്കളാഴ്ച ഉച്ചവരെ 515 പേർ കേരളത്തിൽ തിരിച്ചെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.