Follow the News Bengaluru channel on WhatsApp

കർണാടകയില്‍ അടുത്ത ആഴ്ച നിർണായകമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്

ബെംഗളൂരു: അടുത്ത ആഴ്ച കർണാടകയെ സംബന്ധിച്ച് നിർണായകമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഈ ദിവസങ്ങളിൽ പൊസിറ്റീവാകുന്ന കോവിഡ് കേസുകളുടെ എണ്ണമായിരിക്കും സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള നടത്തിപ്പ് തീരുമാനിക്കുന്നതെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ.

കൊറോണ വ്യാപനത്തിൻ്റെ കാര്യത്തിൽ സംസ്ഥാനം വളരെ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും മറ്റ് മുൻ കരുതലുകളെ കുറിച്ചുമൊക്കെ ജനങ്ങൾക്ക് അവബോധം നൽകുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.

സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ മാർഗ്ഗങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹ വ്യാപനമെന്ന അവസ്ഥയിലേക്ക് വഴിമാറുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് സംഭവിക്കുന്നുണ്ടെങ്കിലും രോഗമുക്തി നേടിയവരുടെ എണ്ണവും കൂടുന്നുണ്ട്.  കോവിഡ് നിയമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും എല്ലാവരും നിർബന്ധമായി പാലിക്കാനും അധികൃതരുമായി സഹകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗവ്യാപനം തടയാന്‍ കര്‍ശനമായ നടപടികളുമായി പോകാന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.