Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 22 ; രണ്ടു മരണം

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 22 എണ്ണമാണ്. ഇതോടെ സംസ്ഥാനത്ത്  കോവിഡ് ബാധിച്ചവരുടെ എണ്ണം 673 ആയി ഉയര്‍ന്നു.
ദാവൺഗരെയിൽ 12 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ദാവൺഗരെയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 34 ആണ്. ദാവൺഗരെയിൽ പുതുതായി സ്ഥിരീകരിക്കപ്പെട്ട എല്ലാ കേസുകളും സമ്പർക്കത്തിലൂടെ പകർന്നതാണ്. ആറ് പുരുഷൻമാരും ആറ് സ്ത്രീകളുമാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 44 ആയി. ദാവൺഗരെയിൽ ഇപ്പോൾ ചികിത്സയിലുള്ളത് 39 പേരാണ്. രണ്ടു പേർ രോഗമുക്തി നേടി. മൂന്ന് പേർ  മരണപ്പെട്ടു.
ഇന്നലെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് ബാധിതരിൽ മൂന്ന് പേർ ബെംഗളൂരു അർബനിലാണ്. ബാഗൽകോട്ട് രണ്ടു പേർക്കും, ഉത്തര കന്നഡയിലെ ഭട്ക്കല്‍, ദക്ഷിണ കന്നഡ, ബെല്ലാരി, ധാര്‍വാഡ്, ഹവേരി എന്നിവിടങ്ങളില്‍ ഒരാൾക്കു വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടു കോവിഡ് ബാധിതരാണ് ഇന്നലെ മരിച്ചത്. ഇതില്‍ ഒരാള്‍ വിജയപുരയിൽ ചികിത്സയിലായിരുന്ന 62 കാരിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഇവർ നേരത്തെ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരിച്ച മറ്റൊരാൾ ദാവൺഗരെയിലാണ്. 50 വയസ്സുള്ള സ്ത്രീയാണ് ഇവിടെ മരണപ്പെട്ടത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 29 ആയി.
ഇന്നലെ 10 പേർ രോഗമുക്തി നേടി. ബാഗൽകോട്ട് 3, വിജയപുര 03, മൈസൂരു 03, കൽബുർഗി 01 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.
മൈസൂരുവിൽ മൂന്നു പേര്‍ക്കു അസുഖം ഭേദമായതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം എട്ടായി ചുരുങ്ങി. 88 പേർക്കായിരുന്നു ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നത്.
കർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള ജില്ല ബെംഗളൂരു അർബൻ ആണ്. ഇവിടെ ചികിത്സയിലുള്ളത് 71 രോഗികളാണ്.ബെൽഗാവിയിൽ 44 ഉം ദാവൺഗരെയിൽ 39 ഉം കൽബുർഗിയിൽ 35 ഉം പേർ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 312 ആണ്.  ആകെ രോഗമുക്തി നേടിയവര്‍ 331.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.