Follow the News Bengaluru channel on WhatsApp

സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കണം : കേരള സമാജം 

ബെംഗളൂരു : സ്വന്തമായി വാഹനമില്ലാത്തതിനാൽ നാട്ടിലേക്കു പോകാൻ സാധിക്കാതെ ബെംഗളൂരുവിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ സഹായിക്കണമെന്ന് കേരള, കർണാടക മുഖ്യമന്ത്രിമാരോട് നിവേദനത്തിലൂടെ കേരള സമാജം ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാല്‍ വാഹനങ്ങള്‍ ക്രമീകരിക്കാന്‍ തയ്യാറാണെന്നും ഇരു സര്‍ക്കാറുകളേയും കേരള സമാജം അറിയിച്ചു.
ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗികൾ, കേരളത്തിൽ ചികിത്സ ആവിശ്യമുള്ളവർ, കേരളത്തിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഗർഭിണികളായ സ്ത്രീകൾ, പ്രായമായ ആളുകൾ, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, പി ജി കളിലും ഹോസ്റലുകളിലും കുടുങ്ങി പോയവര്‍, ജോലി നഷ്ടപെട്ടവർ, ബിസിനസിനും മറ്റു ആവശ്യങ്ങൾക്കുമായി ബെംഗളൂരുവിൽ വന്നു കുടുങ്ങി കിടക്കുന്നവർ എന്നിങ്ങനെ അടിയന്തിരമായി സഹായം ആവശ്യമുള്ളവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തില്‍ കർണാടക കേരള സര്‍ക്കാറുകള്‍ ചർച്ച ചെയ്തു അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും കേരള സമാജം ജനറല്‍സെക്രട്ടറി റജി കുമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിന്‍റെ പാസ് ലഭിച്ചവര്‍ക്ക് അതിർത്തി ചെക്ക് പോസ്റ്റ്‌ വരെ ടാക്സി, പ്രൈവറ്റ് വാഹനങ്ങളിൽ തടസ്സം കൂടതെ പോകുവാനുള്ള അനുവാദം നല്‍കുക, പാസുള്ളവരെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തിക്കാന്‍ കര്‍ണാടക കെ എസ് ആര്‍ ടിസി ബസുകള്‍ സര്‍വീസ് നടത്തുക, കേരള സമാജം പോലുളള സംഘടനകൾക്ക് പ്രൈവറ്റ് വാഹനങ്ങൾ ഉപയോഗിച്ച് സ്വന്തമായി വാഹനം ഇല്ലാത്ത ആളുകളെ അതിർത്തിയിൽ എത്തിക്കാനുള്ള അനുവാദം നൽകുക എന്നീ ആവശ്യങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ, ഉപ മുഖ്യമന്ത്രി ഡോ.അശ്വത് നാരായണ്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി.
നോഡല്‍ ഓഫിസര്‍ റെജു ഐ എ എസുമായി കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കര്‍ണാടകയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.