Follow the News Bengaluru channel on WhatsApp

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിക്ക് ഇനി കോവിഡ് ജാഗ്രതാ പോർട്ടലിൽ മാത്രം അപേക്ഷിച്ചാൽ മതി

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതിക്ക് ഇനി കോവിഡ് ജാഗ്രതാ പോർട്ടലിൽ മാത്രം അപേക്ഷിച്ചാൽ മതി. രജിസ്ട്രേഷൻ നടപടികൾ ലളിതവും സുഗമവുമാക്കാനുമാണ് നോർക്ക രജിസ്ട്രേഷൻ ഒഴിവാക്കിയത്. നേരത്തെ നോർക്കയിൽ മടക്കയാത്രാ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം.

രജിസ്ട്രേഷൻ പൂർത്തിയായവർ തങ്ങള്‍ക്കു ലഭിച്ച നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക്ക് സർവീസ് ഓപ്ഷനിൽ ട്രാവൽ പാസിനായി അപേക്ഷിക്കണം. മൊബൈൽ നമ്പർ, യാത്ര ചെയ്യാനുദ്ദേശിക്കുന്ന വാഹനത്തിൻ്റെ നമ്പർ, ചെക്ക് പോസ്റ്റിൽ എത്തി ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.

വാഹനത്തിൽ യാത്ര ചെയ്യുന്നവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് വിവരങ്ങളും നൽകണം.
കലക്ടർമാർ അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇ മെയിൽ വഴി പാസ്‌ ലഭ്യമാക്കും. അനുമതി ലഭിച്ചവർക്ക് നിർദിഷ്ട ദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വരാം. അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10 ഉം ബസിൽ 25ഉം പേർക്ക്‌ യാത്ര ചെയ്യാം. ചെക്ക്‌ പോസ്റ്റുവരെ വാടകവാഹനത്തിൽ വരുന്നവർ സംസ്ഥാനത്ത് യാത്ര ചെയ്യാൻ സ്വയം വാഹനം ക്രമീകരിക്കണം. ഈ വാഹനങ്ങളിൽ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. ഡ്രൈവർ യാത്രയ്‌ക്കുശേഷം ഹോം ക്വാറന്റൈനിൽ പോകണം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള മടക്കയാത്രാ പാസ് കലക്ടർമാർ വഴി ലഭ്യമാക്കും.എല്ലാ യാത്രക്കാരും കോവിഡ്–-19 ജാഗ്രതാ മൊബൈൽ ആപ്പ്‌ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.

ചെക്ക് പോസ്റ്റിൽ വൈദ്യപരിശോധന നടത്തണം. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാൻ പോകുന്നവർക്ക് യാത്രയ്‌ക്കും തിരിച്ചുവരാനുമുള്ള പാസുകൾക്ക് യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് പാസ് നൽകേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിത ബുദ്ധിമുട്ടുണ്ടായാൽ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടറിയറ്റിലെ വാർ റൂമുമായോ (ഫോൺ: 0471 2781100, 2781101) ബന്ധപ്പെടാം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതു വരെ കേരളത്തിലെത്തിയത് 4379 പേർ

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക്‌ പോസ്‌റ്റുകൾ വഴിയാണ്‌ ഇവരെ കടത്തിവിട്ടത്‌. കേരളത്തിലെത്താൻ 1,80,540 പേരാണ്‌ ഇതുവരെ നോർക്കയിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ 25,410 പേർക്ക്‌ പാസ്‌ നൽകി. ഇവർ വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും.

യാത്രാനുമതിക്ക്‌ അപേക്ഷിക്കേണ്ട ലിങ്കുകൾ
കർണാടക: https://sevasindhu.karnataka.gov.in/sevasindhu/English.

തമിഴ്‌നാട്: https://tnepass.tnega.org.

ആന്ധ്രാപ്രദേശ്: www.spandana.ap.gov.in.

തെലങ്കാന: dgphelpline-coron@tspolicegov.in.

ഗോവ: www.goaonline.gov.in( helpdesk no 08322419550).

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.