ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്കു തിരിച്ചു പോകാൻ പ്രഖ്യാപിച്ച തീവണ്ടികൾ കർണാടക സർക്കാർ റദ്ദ് ചെയ്തു

ബെംഗളൂരു : ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനായി ഏർപ്പെടുത്തിയ ട്രെയിൻ കർണാടക സർക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു റദ്ദാക്കി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കെട്ടിട നിർമ്മാതക്കളും കരാറുകാരുമായി ഇന്നലെ വൈകുന്നേരം നടത്തിയ ചർച്ചക്കു ശേഷം എടുത്ത തീരുമാനമെന്നാണ് സൂചന. സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നു പ്രിന്‍സിപ്പല്‍ സെക്ട്രട്ടറിയും അന്തര്‍ സംസ്ഥാന യാത്രയുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുമായ മഞ്ജുനാഥ് പ്രസാദ് ട്രെയിൻ റദ്ദാക്കാൻ ആവശ്യപ്പെട്ട് സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറല്‍ മാനേജര്‍ എ കെ സിങ്ങിനു കത്തുനൽകിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങി പോകാനുള്ള എല്ലാ സൗകര്യവും ചെയ്യുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എട്ടു തീവണ്ടികൾ യാത്ര തിരിച്ചിരുന്നു. കൂടാതെ വരും ദിവസങ്ങളില്‍ ഓരോ ദിവസവും രണ്ടു ട്രെയിൻ വീതം അഞ്ച് ദിവസത്തേക്ക് പത്ത് ട്രെയിൻ സംസ്ഥാനത്തു നിന്ന് പുറപ്പെടുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
നാളെ മുതൽ തീവണ്ടി അനുവദിക്കേണ്ടതില്ല എന്നു മാത്രമാണ് നോഡല്‍ ഓഫീസര്‍ നല്‍കിയ റദ്ദു ചെയ്യാനുള്ള അപേക്ഷയിലുള്ളത്. റദ്ദ് ചെയ്യാനുള്ള കാരണങ്ങൾ ഒന്നും അതിൽ വ്യക്തമാക്കിയിട്ടില്ല.
തൊഴിലാളികൾ സംസ്ഥാനം വിട്ടു പോകുന്നതോടെ നിർമ്മാണ മേഖലയിൽ ഉടലെടുക്കാൻ പോകുന്ന പ്രതിസന്ധി കെട്ടിട നിർമ്മാതാക്കൾ സർക്കാറിനെ ബോധ്യപ്പെടുത്തിയതായാണ് സൂചന.
കൊറോണ ഭീതിക്കു പുറമെ തൊഴിലില്ലാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വദേശത്തേക്ക് പോകാൻ നിർബന്ധിതരായത്. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ തങ്ങൾ ഏറ്റെടുക്കാമെന്നും നിർത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതോടെ അവര്‍ക്ക് തൊഴിൽ ലഭ്യത ഉണ്ടാക്കുമെന്നും കെട്ടിട നിർമ്മാതാക്കൾ സര്‍ക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന.
ട്രെയിൻ റദ്ദാക്കിയതറിഞ്ഞ തൊഴിലാളികൾ വൈകാരികപരമായാണ് പ്രതികരിച്ചത്. കൂലി വേതനം അടക്കം നല്ലൊരു തുക തൊഴിലുടമയിൽ നിന്നും കിട്ടാനുണ്ടെങ്കിലും അതടക്കം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ ഒരുക്കമാണെന്നാണ് തൊഴിലാളികളിൽ ചിലർ പറഞ്ഞത്. സംസ്ഥാന സർക്കാരിൻ്റെ നടപടിയെ കടുത്ത അനീതി എന്നാണ് സന്നദ്ധ- സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
