Follow the News Bengaluru channel on WhatsApp

ലോക് ഡൗൺ : കർണാടകത്തിൽ 1610 കോടിയുടെ ആശ്വാസ പാക്കേജ്

ബെംഗളൂരു : ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി  1610 കോടിയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രഖ്യാപിച്ചു. ലോക് ഡൗൺ കാരണം ഏറ്റവും പ്രയാസം നേരിടുന്ന പൂ കർഷകർക്ക് പാക്കേജില്‍  ഹെക്ടറിന് 25000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 11687 ഹെക്ടറിലാണ് ഇത്തവണ പൂ കൃഷി ഒരുക്കിയത്. ഈ കർഷകർക്കെല്ലാം ആനുകൂല്യം ലഭിക്കും. ആവശ്യക്കാരില്ലാത്തതിനാൽ പൂ വിപണിക്ക് കനത്ത ആഘാതമാണ് ഏറ്റത്.

നഗര ഗ്രാമ മേഖലകളിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യവും പ്രഖ്യാപിച്ചു. ബാർബർമാർ, അലക്കു തൊഴിലാളികൾ എന്നിവർക്ക് 5000 രൂപ വീതം ലഭിക്കും. സംസ്ഥാന സർക്കാറിൻ്റെ കണക്കു പ്രകാരമുള്ള 230000 ബാർബർമാരും 60000 അലക്കുകാരും ഈ ആനുകൂല്യത്തിന് അർഹരാണ്.

നെയ്ത്തു തൊഴിലാളികൾക്കായി വീവർ സമ്മാൻ യോജന എന്ന പേരിൽ പ്രത്യേക പാക്കേജ് ഉണ്ട്. കൈത്തറി നെയ്ത്തുകാരുടെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് 2000 രൂപ വീതം നൽകും. നെയ്ത്തു തൊഴിലാളികളുടെ വായ്പ എഴുതി തള്ളുന്നതിനായി നേരത്തെ 109 കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. അതിൽ 29 കോടി രൂപ 2019- 2020 കാലയളവിൽ നൽകിയിരുന്നു. ബാക്കി 80 കോടി രൂപ ഉടൻ വിതരണം ചെയ്യാനുള്ള നടപടി കൈകൊള്ളും. 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ചു വരെ ലോൺ തിരിച്ചടച്ചിട്ടുള്ള തൊഴിലാളികൾക്ക് അsച്ച തുക തിരികെ നൽകും.

ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ നൽകും. സംസ്ഥാനത്തുള്ള 775000 ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കും.

നിർമ്മാണ തൊഴിലാളികൾക്കുള്ള പാക്കേജും മുഖ്യമന്ത്രി വിശദീകരിച്ചു.  സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 15.80 ലക്ഷം തൊഴിലാളികളിൽ നിർമ്മാണ തൊഴിലാളികളായ 11.80 ലക്ഷം പേർക്ക് 2000 രൂപ വീതം ഇതിനകം അക്കൗണ്ടിൽ നൽകിയതായും വിവരം ശേഖരിച്ച ശേഷം ബാക്കിയുള്ള 4 ലക്ഷം പേരുടെ അക്കൗണ്ടിലേക്ക് ഉടൻ പണം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൻകിട വ്യവസായങ്ങളുടെ വൈദ്യുതി ബിൽ തുക അടക്കുന്നത് പിഴയോ പിഴ പലിശയോ കൂടാതെ രണ്ടു മാസത്തേക്ക് മാറ്റിവെക്കും.മൈക്രോ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഉത്പാദന നഷ്ടം നികത്താൻ സഹായം നൽകും.ഇതിനായി എം എസ് എം ഇ കളുടെ വൈദ്യുതി ചാർജുകൾ രണ്ടു മാസത്തേക്ക് എഴുതിതള്ളും.
എല്ലാ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്കും വൈദ്യുതി ചാർജ്ജ് ഇളവുകളും പ്രഖ്യാപിച്ചു. ബില്ലുകൾ യഥാസമയം അടക്കുന്നവർക്ക് ആനുകൂലങ്ങൾക്കു പുറമെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിൽ ബാലൻസ് തുക തവണകളായി അടക്കാനും അവസരം നൽകുന്നുണ്ട്. ബിൽ തുക അടക്കാൻ പറ്റാതെ പോയതിൻ്റെ പേരിൽ ജൂൺ 30 വരെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച ആശ്വാസ പാക്കേജ് കര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമാകുമെന്നാണ് പൊതുവെ  വിലയിരുത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.