Follow the News Bengaluru channel on WhatsApp

യാത്രാ വിവേചനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഓള്‍ ഇന്ത്യ കെഎംസിസി

ബെംഗളുരു : കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികൾക്ക് നാട്ടിലേക്കു മടങ്ങാനുള്ള അനുമതി നൽകാത്തതിലും ഇതുവരെ നൽകികൊണ്ടിരുന്ന യാത്രാ പാസ് നിർത്തിവെച്ചതും ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളുരു ഘടകം കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും.

നിലവിലെ വിവേചനപരമായ യാത്രാ നിയമം സാധാരണക്കാരായ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അവകാശ ലംഘനമാണെന്ന് നേതാക്കൾ പറഞ്ഞു.

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പാസ് തരപ്പെടുത്തിയ ഒട്ടനവധി പേർക്ക് സ്വന്തമായ് വാഹനമില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്നതല്ല. രോഗികളും ഗർഭിണികളും വിദ്യാർത്ഥികളും ബിസിനസ്സ് സ്ഥാപനങ്ങൾ തുറക്കാൻ പറ്റാത്തതുമായ നൂറുക്കണക്കിന് ജനങ്ങൾ ഭക്ഷണവും പാർപ്പിടവും ലഭിക്കാതെ താൽക്കാലികമായി പലയിടങ്ങളിലും കഴിയുകയാണ്. ഇവരെ പിറന്ന നാടിന് പുറത്ത് നിർത്തി ബുദ്ധിമുട്ടിക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ എത്രയും പെട്ടന്ന് മാറണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി .

ഹർജിയുമായ് ബന്ധപ്പെട്ട കാര്യങ്ങളുടെ പ്രാഥമിക ചർച്ച ജനറൽ സെക്രട്ടറി എം കെ നൗഷാദ് സെക്രട്ടറി ഡോ;എം എ അമീറലി എന്നിവർ ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ മുഹമ്മദ് ഷായുമായ് നടത്തി

എഐകെഎംസിസി തമിഴ്നാട് സംസ്ഥാന കമ്മറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് ഹർജി ഫയൽചെയ്യാനുളള ഒരുക്കത്തിലാണെന്ന് ദേശീയ ജനറൽ സെക്രട്ടറി എ ശംസുദ്ധീൻ അബൂബക്കർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.