Follow the News Bengaluru channel on WhatsApp

അന്തർ സംസ്ഥാന യാത്രക്കുള്ള മാർഗ നിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി

ബെംഗളൂരു :  അന്തർ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചു വിശദമായ നിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും കർണാടകയിലേക്കു മടങ്ങിയെത്തുന്നവർക്കുമായിട്ടാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്.
സംസ്ഥാനത്തു നിന്നും പുറത്തേക്ക് പോകുന്നവർക്കും സംസ്ഥാനത്തേക്ക് വരുന്നവർക്കുമായി അതിർത്തിയിൽ എക്സിറ്റ് എൻട്രി പോയിൻ്റുകൾ തയ്യാറാക്കി. ഇവിടെ ആരോഗ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും പോകുന്നവർക്ക് അത്തിബലെയിലെ അതിർത്തി കടന്ന് തമിഴ്നാടു വഴി വാളയാറിലേക്കും, കനകപുര റോഡ് വഴി മൈസൂരുവിലെത്താതെ ചാമരാജ് നഗർ വഴി മുത്തങ്ങയിലും എത്താം. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോകുന്നവരും ഈ വഴിയാണ് എത്തേണ്ടത്. മംഗളുരുവിൽ നിന്നും തലപ്പാടി വഴി കാസറഗോട്ടേക്കും തിരിച്ച് മംഗളൂരുവിലുമെത്താം. കുടക് വഴിയും രാമനഗര വഴിയും അന്തർ സംസ്ഥാന യാത്ര അനുവദിക്കില്ല. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് കർണാടകയുടെ പാസ്സ് നിർബന്ധമില്ല. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചെത്തുന്നവർക്കും കർണാടക വഴി മറ്റു സംസ്ഥാനത്തേക്ക് എത്തുവാനോ കർണാടകയുടെ പാസ് നിർബന്ധമാണ്. https://sevasindhu.karnataka.gov.in/Sevasindhu/English എന്ന വെബ്ബ് സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. ഒരാഴ്ചയാണ് പാസിൻ്റെ കാലാവധി. കർണാടകത്തിൽ നിന്നും പുറത്തേക്കു പോകുന്നവരും ഇതേ വെബ്റ്റു സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. മൂന്നു വിഭാഗമായിട്ടായിരിക്കും ഇവരെ നിരീക്ഷണത്തിലാക്കുക. രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ ഐസൊലേഷനിലാക്കും. ഇവരോടൊപ്പം സമ്പർക്കത്തിൽ പെട്ടവരെ കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലാക്കും.
അന്തര്‍ സംസ്ഥാന യാത്രയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി സംസ്ഥാന സർക്കാറിൻ്റെ ഹെൽപ്പ് ലൈൻ നമ്പറായ 080 22636800 എന്ന നമ്പറിൽ ബന്ധപ്പെടാം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് മടങ്ങാനായി അപേക്ഷ നൽകിയവരുടെ എണ്ണം 56632 ആണ്. ഇതിൽ 5000 ഓളം പേർക്ക് പാസുകൾ നൽകി. 500 ഓളം പേരുടെ അപേക്ഷകൾ നിരസിച്ചു. കൃത്യമായ രേഖകൾ ഇല്ലാത്തതിനാലാണ് ഈ അപേക്ഷകൾ തള്ളിയത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.