Follow the News Bengaluru channel on WhatsApp

ഇതര സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു

ബെംഗളൂരു : ഇതര സ്ഥാനങ്ങളിലെ തൊഴിലാളികളെ അവരവരുടെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ട്രെയിനുകൾ നാളെ മുതൽ പുനസ്ഥാപിക്കും. ട്രെയിൻ സർവീസ് നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

ഇന്നു മുതൽ ദിവസം രണ്ടു ട്രെയിൻ വീതം സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളേയും കൊണ്ടു പോകും. ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, മണിപ്പൂർ, ത്രിപുര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്കാണ് അനുമതിക്കായി കത്തയച്ചത്.  മെയ് 15 വരെ സർവീസ് നടത്തുമെന്നാണ് സൂചന.  2.13 ലക്ഷത്തോളം തൊഴിലാളികളാണ് സ്വദേശത്തേക്ക് പോകാനായി രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ എട്ടു ട്രെയിനുകളിലായി 8000 ഓളം പേർക്ക് മാത്രമാണ് മടങ്ങാൻ സാധിച്ചത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കെട്ടിട ഉടമകളുമായി നടത്തിയ ചർച്ചകളെ തുടർന്ന് കർണാടകയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലേക്കടക്കം നിരവധി തൊഴിലാളികൾ ബെംഗളൂരുവിൽ നിന്ന് കാൽനടയായി പുറപ്പെട്ടിരുന്നു. പല ലേബർ ക്യാമ്പുകളിലും പ്രതിഷേധമുണ്ടായി. ബെംഗളൂരുവിലെ കൊനന കുണ്ഡെ  ക്രോസ്സിലെ 700 തൊഴിലാളികൾ രാത്രി കൂട്ടം ചേർന്ന് പ്രതിഷേധിച്ചിരുന്നു. ജോലി ചെയ്യില്ലെന്നും നാട്ടിലേക്ക് പോകണമെന്നും പറഞ്ഞ് പ്രതിഷേധിച്ച ഇവരെ പോലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്.

ട്രെയിൻ റദ്ദാക്കിയ നടപടി മൗലികാവകാശ ലംഘനമാണെന്നും പുന: പരിശോധിക്കണമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാ രാമയ്യ ആവശ്യപ്പെട്ടിരുന്നു. സർവീസുകൾ റദ്ദാക്കിയ നടപടിക്കെതിരെ ജെ ഡി എസ്സും വിവിധ സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു. ചരിത്രകാരൻ രാമചന്ദ്രഗുഹ അടക്കം ഇതിനെ ശക്തമായി അപലപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.