Follow the News Bengaluru channel on WhatsApp

കർണാടകയിലേക്ക് തിരിച്ചെത്താൻ അപേക്ഷ നൽകിയവർ 63000

ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചുവരാനായി ഇതുവരെ ലഭിച്ച അപേക്ഷകൾ 63000. സേവാ സിന്ധു വെബ് സൈറ്റ് വഴി അപേക്ഷിച്ചവരിൽ പലര്‍ക്കും സ്വന്തമായി വാഹനമില്ലാത്തതിനാല്‍ തങ്ങൾക്ക് നാട്ടിൽ തിരിച്ചെത്താൻ പൊതുഗതാഗത സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ ടി ജീവനക്കാർ, വിനോദ സഞ്ചാരികൾ,തീർത്ഥാടകർ വിദ്യാർത്ഥികൾ, പ്രഫഷണലുകൾ, തുടങ്ങിയവരാണ് കർണാടയിലേക്കെത്താൻ സാധിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ കൂടുങ്ങി കിടക്കുന്നത്. സേവാ സിന്ധു വഴി അപേക്ഷിച്ചിരുന്നുവെങ്കിലും ഇവർക്ക് പാസുകൾ അനുവദിച്ചിരുന്നില്ല. തിരിച്ചെത്താനുള്ള ഗതാഗത സൗകര്യത്തിനായി ഇവർ ബസ് എന്ന ഓപ്ഷനാണ് തിരഞ്ഞടുത്തിരിക്കുന്നത്. അപേക്ഷ പ്രകാരം പാസ് നൽകണമെങ്കിൽ ബസ് സൗകര്യം കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. സ്വന്തമായി വാഹനുമുള്ള 5000 ഓളം പേർക്ക് കർണാടകയിലേക്ക് വരാനുള്ള പാസു നൽകിയ ശേഷം രജിസ്ട്രേഷൻ നിർത്തിവെക്കുകയായിരുന്നു. അതിർത്തിയിൽ പരിശോധന സംവിധാനം ഏർപ്പെടുത്താൻ കൂടിയാണ് താത്കാലികമായി രജിസ്ട്രേഷൻ നിർത്തിവെച്ചത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. റെഡ് സോൺ മേഖലയിൽ നിന്നും ഉൾപ്പെടെ തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കുന്നതടക്കം തീരുമാനിക്കേണ്ടതുണ്ടെന്നും തിരിച്ചു വരുന്നവര്‍ക്കായി അതിർത്തികളിൽ ആവശ്യമായ സൗകര്യം ഒരുക്കി വരികയാണെന്നും സജ്ജീകരണങ്ങൾ പൂർത്തികരിച്ചാൽ പാസ് വിതരണം ആരംഭിക്കുമെന്നും മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് തിരിച്ചു വരുന്നവരുടെ യാത്രാ സംബന്ധമായ കാര്യങ്ങൾ ഏകോപിക്കാൻ സംസ്ഥാനത്ത് നോഡൽ ഓഫീസർമാരെ നിയമിച്ചിരുന്നു. എന്നാൽ മിക്ക സമയങ്ങളിലും ഇവർ സ്വിച്ചിഡ് ഓഫ് ആണ്. പാസുകൾ, യാത്ര എന്നിവ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് യഥാസമയം നൽകാൻ കഴിയാത്തതും യാത്രകാത്തു നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.