Follow the News Bengaluru channel on WhatsApp

ഇന്നു 41 പേര്‍ക്ക് കോവിഡ് : കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 794 ആയി

ബെംഗളൂരു : സംസ്ഥാനത്ത്  ഇന്നും കോവിഡ്  കേസുകളില്‍ വര്‍ദ്ധന. ബെംഗളൂരു അർബനില്‍ 12 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതടക്കം സംസ്ഥാനത്ത് ഇന്നു സ്ഥിരീകരിച്ചത് 41 പേര്‍ക്ക്. ഇതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 794 ആയി ഉയർന്നു.
ബെംഗളൂരു അർബനിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതുതായി സ്ഥിരീകരിച്ച 12 പേർക്കും നേരത്തെ കോവിഡ് ബാധിച്ച രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ ബെംഗളൂരു അർബനിൽ രോഗികളുടെ എണ്ണം 82 ആയി ഉയർന്നു. ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 175 പേര്‍ക്കാണ്. ഇതില്‍ 86 പേര്‍ രോഗമുക്തി നേടി. ഇന്ന് രണ്ടു രോഗികൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒരു കോവിഡിതര മരണം അടക്കം ഏഴു പേരാണ് ജില്ലയില്‍ മരിച്ചത്.
ദാവൺഗരെ 6, ഭട്ക്കൽ 8, ചിത്രദുർഗ 3, ദക്ഷിണ കന്നഡ 3, ബിദർ 3, തുംകൂർ 4, വിജയപുര 1 ചിക്കബെല്ലാപുര 1 എന്നിങ്ങനെയാണ്  സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകൾ. ഭട്ക്കലിൽ ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 3 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികൾ ഉണ്ട്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 10 പേരാണ് ഇന്നു രോഗമുക്തി നേടിയത്. മാണ്ഡ്യ – 3, മൈസൂരു- 2, കൽബുർഗി- 02, ബെംഗളൂരു അർബൻ – 02, തുംകൂർ 01 എന്നിങ്ങനെയാണ് ആശുപത്രി വിട്ടവരുടെ കണക്ക്.
386 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 377 പേരാണ് വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ ആറു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.