ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു.

ബെംഗളൂരു : കർണാടകയിൽ ലോക് ഡൗണിൽ കുടുങ്ങി പോയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കായുള്ള ട്രെയിൻ സർവീസ് വീണ്ടും ആരംഭിച്ചു. ഉത്തർ പ്രദേശിലെ ലഖ്നൗവിലേക്ക് രണ്ടു ട്രെയിനുകളും ബീഹാറിലെ ദാനാപുരിലേക്കും, ഝാർഖണ്ഡിലെ ഹാഡിയയിലേക്കും ഇന്നലെ ഓരോ സർവീസുകളുമാണ് നടത്തിയത്.

1200 യാത്രക്കാരാണ് ലഖ്നൗവിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിനില്‍ ഉണ്ടായിരുന്നത്. ചിക്കബാനവാര സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകിട്ട് 4.25 നാണ് ലഖ്നൗവിലേക്കുള്ള ട്രെയിൻ പുറപ്പെട്ടത്. രണ്ടാമത്തെ ട്രെയിൻ വൈകിട്ട് 5.45 ന് മാലൂരിൽ നിന്നും ദാനാപൂരിലേക്ക് പുറപ്പെട്ടു. 1207 പേരായിരുന്നു ഇതിൽ പുറപ്പെട്ടത്. ലഖ്നൗവിലേക്ക് പുറപ്പെട്ട രണ്ടാമത്തെ ട്രെയിനിൽ 1198 യാത്രക്കാരുണ്ടായിരുന്നു. രാത്രി 7.55 ചിക്കബാനവാരയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.  ഹാടിയയിലേക്കുള്ള ട്രെയിൻ രാത്രി 10 നാണ് പുറപ്പെട്ടത്. ഇതിൽ 1200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേരത്തെ എട്ട് ട്രെയിനുകൾ സർവ്വീസ് നടത്തിയിരുന്നു.

11 സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റ തൊഴിലാളികളെ അയക്കാനായി മെയ് എട്ടു മുതൽ പതിനഞ്ചു വരെ 16 ട്രെയിനുകളാണ് സർവീസു നടത്താൻ തീരുമാനിച്ചത്. എന്നാൽ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് ഇതിന് അനുമതി നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.