സംസ്ഥാനത്ത് 13 പേർ രോഗം പകർന്നത് 498 പേർക്ക്

ബെംഗളൂരു : തങ്ങള്‍ വൈറസ് വാഹകരെന്ന് അറിയില്ലെങ്കിലും സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്ക് കൊറോണ പകരാന്‍ കാരണക്കാരായ 13 സൂപ്പര്‍ സ്‌പ്രെഡര്‍മാരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ്. പത്തില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ പകര്‍ച്ചക്ക് കാരണക്കാരാകുന്നവരെയാണ് സൂപ്പര്‍ സ്‌പ്രെഡര്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നത് മൈസൂരുവിൽ നഞ്ചൻകോഡിലെ ഫാർമാ ജീവനക്കാരനിൽ നിന്നാണ്. 76 പേരിലേക്കാണ് ഇയാളിൽ നിന്നും രോഗം വ്യാപിച്ചത്. വിജയപുര സ്വദേശിനിയായ അറുപതുകാരിയിൽ നിന്നും 37 പേർക്കാണ് രോഗം പടർന്നത്. ബെളഗാവിയിലെ 20 കാരനിൽ നിന്നും 36 പേരിലേക്ക് വൈറസ് പകർന്നു. ഹൊങ്ങ സാന്ദ്രയിലെ ഇതര സംസ്ഥാന തൊഴിലാളിയായ 54 കാരനിൽ നിന്നും 29 പേർക്ക് രോഗം പകർന്നു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 5 പേർ ഈ ലിസ്റ്റിലുണ്ട്. ആരോഗ്യ വകുപ്പു തയാറാക്കിയ 13 പേരില്‍ മൂന്നു പേർ മരണപ്പെട്ടു.
സൂപ്പർ സ്പ്രെഡറുകളായി കണ്ടെത്തിയവർക്ക് തങ്ങൾ വൈറസ് വാഹകകരാണെന്ന് അറിവുണ്ടായിരുന്നില്ലെന്നാണ് സംസ്ഥാന കൊറോണ വാർ റൂം ഇൻ ചാർജ്ജ് മുനീഷ് മുദ്ഗിൽ പറയുന്നത്. ഇവർക്ക് എവിടെ നിന്നും രോഗം ലഭിച്ചുവെന്നും അറിയില്ല.ആരില്‍ നിന്നാണ് ഇവര്‍ക്കു രോഗം വന്നതെന്ന് കണ്ടത്താന്‍ പറ്റാത്തതിനാല്‍ ഇവരെ സൂപ്പർ സ്പ്രെഡറുകളായി വിളിക്കുന്നതു ശരിയല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.