Follow the News Bengaluru channel on WhatsApp

കൈക്കൂലി : എസിപിക്ക് സസ്പെൻഷൻ

ബെംഗളൂരു: പുകയില വ്യാപാരികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എം പ്രഭുശങ്കറെ സർവീസിൽ നിന്നും സസ്പെൻ്റു ചെയ്തു. ലോക് ഡൗണിനെ തുടർന്ന് നഗരത്തിൽ എല്ലാതരം പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിരുന്നു. എന്നാൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് പണം വാങ്ങി എസിപി ഒത്താശ നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് കൂട്ടുനിന്ന രണ്ടു പോലിസ് ഇൻസ്പെക്ടർമാരേയും സസ്പെൻ്റ് ചെയ്തിട്ടുണ്ട്

സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രഭു ശങ്കര്‍ തനിക്ക് പണം കൊടുക്കാൻ വിസമ്മതിക്കുന്ന വ്യാപാരികളുടെ കടകൾ പരിശോധിച്ച് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് കേസെടുക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതോടെ ക്രൈം ബ്രാഞ്ച് മേധാവി സന്ദീപ് പാട്ടീലിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. പ്രഭുശങ്കറിൻ്റെ പക്കൽ നിന്നും 25 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.