Follow the News Bengaluru channel on WhatsApp

ലോക് ഡൗൺ ഇളവ് : കുറ്റകൃത്യങ്ങളിൽ വർധനവെന്ന് പോലീസ്

ബെംഗളൂരു : ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിച്ചതായും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന തങ്ങൾക്ക് ഇത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഏറെയെന്നും പോലീസ്.

ലോക് ഡൗൺ ഇളവിനെ തുടര്‍ന്നു മദ്യ വിൽപ്പന വീണ്ടും ആരംഭിച്ച ശേഷം മൂന്നു ദിവസങ്ങളിലായി ഏഴു കൊലപാതകങ്ങളാണ് നഗരത്തില്‍ നടന്നത്. ഇതിനു പുറമെ  കവർച്ച, നിയമ ലംഘനങ്ങൾ എന്നിവ വേറെയും. എഴുപതിലധികം കൊലപാതക ശ്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യപ്പെട്ടു. ബാഗൽ കുണ്ടെയിൽ മദ്യപൻമാർ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രാമ മൂർത്തി നഗറിലും ആർ ടി നഗറിലും ഇതുപോലെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷന് സമീപം 30 വയസ്സുള്ള യുവാവിന് വാക്കുതർക്കത്തിനിടയിൽ കുത്തേറ്റിരുന്നു. ഹരച്ചരഹള്ളിയിലും സമാനമായ സംഭവത്തിൽ 32 കാരൻ കുത്തേറ്റു മരിച്ചിരുന്നു.
മദ്യ വിൽപ്പന ആരംഭിച്ച ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കൂടി വന്നതെന്ന് പോലീസ് ആവർത്തിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.