Follow the News Bengaluru channel on WhatsApp

രാജ്യത്ത്‌ കോവിഡ്‌ രോഗികൾ 63000 ത്തിലേക്ക്‌ : മരണം രണ്ടായിരത്തിലേറെ

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ രോഗികൾ 63000 ലേക്ക്. മരണം 2100 കവിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്‌, ബംഗാൾ, മധ്യപ്രദേശ്‌, ഡൽഹി എന്നിവിടങ്ങളിൽ രോഗികൾ വർധിക്കുകയാണ്‌‌.  24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3277 പേർക്കാണ്.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 62939 ആണ്. മരിച്ചവരുടെ എണ്ണം 2109. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 50 ശതമാനവും ഡൽഹി, മുംബൈ, പുനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ്. ഇതിൽ മഹാനഗരമായ മുംബൈയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.

41472 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 19375 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൻ 20228 പേർ രോഗബാധിതരാണ്. ഇവിടെ മാത്രം 779 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിൽ 7796 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേർ മരണപ്പെട്ടു. ഡൽഹിയിൽ 6542, തമിഴ്‌നാട് 6535, രാജസ്ഥാൻ 3708 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. ഈ സംസ്ഥാനങ്ങളിലാണ് വൈറസ് അപകടകരമായ രീതിയിൽ വ്യാപിക്കുന്നത്. രാജ്യത്ത് ഇതുവരെ 15 ലക്ഷത്തിൽ അധികം പേരിൽ വൈറസ് ടെസ്റ്റ് നടത്തി കഴിഞ്ഞു. ദിവസേന 95000 പരിശോധനകളാണ് രാജ്യത്ത് നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.