Follow the News Bengaluru channel on WhatsApp

കൂടണയാൻ കൂടെനിന്ന് കേരള സമാജം : സമാജത്തിന്റെ കേരളത്തിലേക്കുള്ള ആദ്യ ബസ്സ് പുറപ്പെട്ടു

ബെംഗളുരു : പാസ് ലഭ്യമായിട്ടും വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് താങ്ങായി കേരള സമാജത്തിന്റെ ആദ്യ ബസ് ശനിയാഴ്ച  രാത്രി 10 മണിക്ക് പുറപ്പെട്ടു. കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്  ചെയ്തു. ജനറൽ സെക്രട്ടറി റെജികുമാർ, ജോയിന്റ് സെക്രട്ടറി ജെയ് ജോ ജോസഫ്, സിറ്റി സോൺ കൺവീനർ ലിന്റോ കുര്യൻ, വൈറ്റ് ഫീൽഡ് ചെയർമാൻ ഷാജി, കൺവീനർ അനിൽ കമാർ, ജയപ്രകാശ്, ജോസ്. വിപിൻ, ജിജു സിറിയക്, സുഭാഷ് എന്നിവർ നേതൃത്യം നൽകി.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കുള്ള 25 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യാത്ര. വാളയാറിലേക്ക് പുറപ്പെട്ട ബസ് ഇന്നു പുലര്‍ച്ചെ 5 മണിയോടെ ചെക്ക് പോസ്റ്റിൽ എത്തി. അവിടെ നിന്ന് ഏർപ്പാടാക്കിയ മറ്റ് വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാര്‍ അവരവരുടെ വീട്ടുകളിലേക്ക് യാത്ര തിരിച്ചു. ഇതുവരെ അഞ്ഞൂറിൽ പരം പേരെ മറ്റു ചെറിയ വാഹന സൗകര്യങ്ങൾ ഉപയോഗിച്ച് അതിർത്തി കടത്തിവിടാൻ കേരള സമാജത്തിന്റേ നേതൃത്യത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തില്‍ കൂടുതല്‍ മലയാളികള്‍ക്ക് നാട്ടിലേക്കു പോകാനുള്ള സൗകര്യം ഒരുക്കുമെന്നും ജനറൽ സെക്രട്ടറി റെജികുമാർ പറഞ്ഞു.
വാളയാർ ചെക്ക് പോസ്റ്റിലേക്കുള്ള അടുത്ത ബസ് ഇന്നു പുറപ്പെടുന്നതാണ്. കേരള ഗവണ്മെന്റ് നൽകുന്ന വാലിഡ്‌ പാസ്സ് ഉള്ളവര്‍ കേരള സമാജത്തിന്റെ വാഹന  സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിൽ പോകാവുന്നതാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാന്‍ ജനറൽ സെക്രട്ടറി റെജികുമാർ  അറിയിച്ചു. 9036339194, 8197302292, 9019112467

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.