Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് ബസ് : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കർണാടക ഒരുക്കിയ ബസിൽ പുറപ്പെട്ടത് 23 പേർ

ബെംഗളൂരു : ലോക് ഡൗൺ മൂലം ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി  യുണെറ്റഡ് നഴ്സസ് അസോസിയേഷൻ കർണാടകയും. യു എൻ എ കർണാടക തയാറാക്കിയ ബസിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള 23 യാത്രക്കാരാണ് ഇന്ന് രാവിലെ 10 മണിക്ക് രാജരാജേശ്വരി മെഡിക്കൽ കോളേജിനു മുന്നിൽ നിന്നും പുറപ്പെട്ടത്. വൈകുന്നേരത്തോടെ മുത്തങ്ങ അതിർത്തിയിൽ എത്തുന്ന ബസിന് തുടർച്ചയായി കേരളത്തിലേക്ക് ഇ ടി മുഹമ്മദ് ബഷീർ എം പി ഇടപ്പെട്ട് വാഹനം തയ്യാറാക്കിയിട്ടുണ്ടെന്ന് യു എൻ എ കർണാടക പ്രവർത്തകർ അറിയിച്ചു.

യു എൻ എ കർണാടക പ്രസിഡണ്ട് അംജിത്ത് എസ് തങ്കപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ, ട്രഷറർ അനിൽ നായർ കളമ്പുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് അംഗം രാജേഷ് ഗോപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൽദോ മാണി എന്നിവർ സംബന്ധിച്ചു. നോർക്കയിൽ രജിസ്റ്റർ ചെയ്തു യാത്രാ പാസുകൾ ലഭിച്ചവരാണ് സാമൂഹ്യ അകലം അടക്കം എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് യാത്ര പുറപ്പെട്ടത്.

തുടർന്നുള്ള ദിവസങ്ങളിൽ യുഎൻഎ കർണാടകയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഒരുക്കുന്നുണ്ടെന്നും താത്പപര്യമുള്ളവർ യുഎൻഎ കർണാടകയുമായി ബന്ധപ്പെടണമെന്നും അനിൽ പാപ്പച്ചൻ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.