Follow the News Bengaluru channel on WhatsApp

വിദേശത്തുള്ള പ്രവാസികളുമായി കര്‍ണാടകയിലേക്കുള്ള ആദ്യ വിമാനം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു : വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കര്‍ണാടകയില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം ബെംഗളൂരുവിലെത്തി. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് വിമാനത്തിൽ കർണാടക സ്വദേശികളായ 343 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബെംഗളുരു വിമാനത്താവളത്തിൽ പുലർച്ചെ 4.40 നാണ് വിമാനം ലാൻ്റ് ചെയ്തത്. യാത്രക്കാരെല്ലാം മാസ്ക് ധരിക്കുകയും സാമൂഹിക അകലം അടക്കമുള്ള കോവിഡ് മുൻ കരുതലുകൾ എടുത്തിരുന്നു. തെർമൽ ടെസ്റ്റിംഗ് അടക്കമുള്ള പരിശോധനകൾക്കു യാത്രക്കാരെ വിധേയമാക്കി. കഴിഞ്ഞ ദിവസങ്ങളിലെ ഇവരുടെ യാത്രാ പശ്ചാത്തലം, ആരോഗ്യം എന്നിവ ഉൾകൊള്ളിച്ചുള്ള സത്യ പ്രസ്താവനയും ഒപ്പിട്ട് വാങ്ങി. യാത്രക്കാരെ ബിഎംടിസി അടക്കമുള്ള പ്രത്യേക ബസുകളിൽ 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലേക്കു മാറ്റി..
വിമാനത്താവളത്തിലെ നടപ്പാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പരസ്പരമുള്ള അകലം ഉറപ്പ് വരുത്തിയിരുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതതും ക്വാറൻ്റെയിൻ കേന്ദ്രങ്ങളിൽ അയക്കുന്നതടക്കുമുള്ള കാര്യങ്ങൾ ഏകോപിക്കാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അടക്കം നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഗവർമെൻ്റ് തയ്യാറാക്കിയ വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ജിദ്ദ, സാൻ ഫ്രാൻസിസ്ക്കോ, യു.എസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ മൂന്നു വിമാന സർവീസുകൾ ബെംഗളൂരുവിൽ എത്തും. മെയ് 13 മുതൽ 15 വരെ തീയതികളിലായി എത്തുന്ന വിമാനങ്ങളിൽ സംസ്ഥാനത്തെ 600 പേരാണ് എത്തിച്ചേരുക.
കൂടാതെ ഗൾഫ് മേഖലയിൽ നിന്നും രണ്ടു വിമാനങ്ങൾ കൂടി മെയ് 13,14 തീയതികളിലായി മംഗളൂരു വിമാനത്താവളത്തിൽ എത്തും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.