Follow the News Bengaluru channel on WhatsApp

മലയാളികൾക്ക് നാട്ടിലെത്താൻ വാടകയ്ക്ക് കർണാടക ആർടിസി ബസുകൾ

ബെംഗളുരു: ലോക് ഡൗൺ മൂലം ബെംഗളുരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും കുടുങ്ങിപോയ മലയാളികൾ ഉൾപ്പെടുന്ന ഇതര സംസ്ഥാനക്കാരെ നാട്ടിലെത്തിക്കാൻ വാടകക്ക് ബസുകൾ അനുവദിക്കാമെന്ന് കർണാടക ആർടിസി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കെഎസ്ആർടിസി ഇന്നലെ പുറത്തിറക്കി.

കർണാടക ആർടിസിക്കു പുറമേ സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർത്ത് വെസ്റ്റ് കെഎസ്ആർടിസി, നേർത്ത് ഈസ്റ്റ് കെഎസ്ആർടിസി ബസുകളും വാടകക്ക് ലഭിക്കും. സേവാ സിന്ധു വഴി അപേക്ഷിച്ചവർക്കുള്ള പാസും,പോകേണ്ട സ്ഥലത്തു നിന്നുള്ള പാസുള്ളവർക്കുമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. പാസില്ലാത്ത യാത്രക്കാർക്ക് അനുമതിയില്ല. ആരോഗ്യ പരിശോധനക്കു ശേഷമാണ് അനുമതി നൽകുന്നത്. സാമൂഹ്യ അകലമടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ബസിൽ 25 പേരെ മാത്രമാണ് അനുവദിക്കുന്നത്.
പാസു ലഭിച്ചിട്ടും കേരളത്തിലേക്ക് പുറപ്പെടാൻ സാധിക്കാത്ത നിരവധി പേർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. ഓരോ പ്രദേശത്തേക്കും നിശ്ചിത തുകയാണ് ഈടാക്കുന്നത്. ഇത് യാത്രക്കാർ തുല്ല്യമായി വീതിച്ചു നൽകിയാൽ മതി.
ബസുകൾ വാടകക്ക് നൽകാൻ കർണാടക ആർ ടി സി ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.

ഹെൽപ്പ് ലൈൻ നമ്പറുകള്‍ : 7760 990 287, 7760 990 988, 7760 990 531


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.