Follow the News Bengaluru channel on WhatsApp

54 പുതിയ കോവിഡ് കേസുകള്‍ ; കർണാടകയിൽ ആശങ്ക ഉയർത്തി രോഗ വർദ്ധനവ്

ബെംഗളൂരു: കര്‍ണാടകയില്‍  ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ കോവിഡ് പൊസിറ്റീവാണ് ഇന്നലത്തേത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 54 പേർക്ക്. ഇതിൽ 8 പേർ ഇതുവരെ കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്ത, ഗ്രീന്‍ സോണില്‍ പെട്ട  ശിമോഗയിലാണ്.

ബെൽഗാവി- 22, ശിമോഗ- 8, ഉത്തര കന്നഡ-7, കൽബുർഗി- 4, ബെംഗളൂരു അർബൻ -3, ചിക്കബെല്ലാപുര-1, ദാവൺഗരെ-1 എന്നിങ്ങനെ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 848 ആയി ഉയർന്നു. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 31 ആയി. ബെംഗളൂരു അർബനിൽ ചികിത്സയിലായിരുന്ന 56 വയസ്സുള്ള സ്ത്രീയാണ് ഇന്നലെ മരിച്ചത്. അസുഖ ബാധിതയായ ഇവരെ ഈ മാസം 4 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ചുള്ള പരിശോധനയിലാണ് ഇവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

36 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 422 ആയി. ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് കൽബുർഗിയിലാണ് 13 പേരാണ് ഇവിടെ രോഗ മുക്തി നേടിയത്. 394 പേരാണ് ചികിത്സയിൽ ഉള്ളത്. .


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.