ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച മലയാളി യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം

ബെംഗളൂരു: പ്രസവവേദനയുള്ള മലയാളി യുവതിയുമായി ബന്ധുക്കൾക്ക് കയറി ഇറങ്ങേണ്ടി വന്നത് അഞ്ചു ആശുപത്രികളിൽ നിന്ന്. കണ്ണൂർ സ്വദേശിയായ യുവതിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥക്ക് ഇരയായത്. ബെംഗളൂരു വിജയനഗറിൽ അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. പ്രസവത്തിനായി ഒരു മാസം മുമ്പാണ് യുവതി ബെംഗളൂരുവിൽ എത്തിയത്. കണ്ണൂരിലുള്ള യുവതിയുടെ ഭർത്താവിന് ലോക് ഡൗൺ മൂലം ബെംഗളൂരുവിൽ എത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി അമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെ ഓട്ടോ റിക്ഷയിൽ വിജയനഗരയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ അവരെ മടക്കി അയച്ചു. പിന്നീട് ഗൈനോക്കോളജി ആശുപത്രിയായ വാണി വിലാസിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ പുതിയ കേസുകൾ എടുക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ഇവർ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് പോവുകയും അവിടെയും പ്രവേശിപ്പിക്കാത്തതിനാൽ ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയിൽ എത്തുകയും ചെയ്തു. ബൗറിംഗ് ആശുപത്രിയിൽ നിന്നും ഇവരെ മടക്കി അയച്ചു.
വിവരമറിഞ്ഞ കെ എം സി സി പ്രവർത്തകർ വിവി പുരത്തെ ആശുപത്രിയിൽ ഇവരെ ഉടൻ പ്രവേശിപ്പിക്കാൻ വേണ്ട ഇടപെടൽ നടത്തിയെങ്കിലും അവശയായ യുവതി ഓട്ടോറിക്ഷയിൽ വെച്ചു തന്നെ കുഞ്ഞിന് ജന്മം നൽകി. യുവതിയെ പിന്നീട് കിംസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്നലെ ആശുപത്രി വിട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.