Follow the News Bengaluru channel on WhatsApp

കൊറോണ ഭീതി : കേരളത്തിലേക്ക് മടങ്ങുന്ന മലയാളിയും ചില യാഥാർഥ്യങ്ങളും

വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മലയാളിയുടെ മടങ്ങി വരവ് നടക്കുകയാണല്ലോ. എന്നാൽ ഈ അവസരത്തിൽ മലയാളികളുടെ നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപെട്ട് ചില വസ്തുതകൾ ചൂണ്ടി കാണിക്കാതെ വയ്യ.

കോവിഡ് രോഗ വ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെ പറ്റിയും, മറ്റ് സംസ്ഥാനങ്ങളെ പറ്റിയും ഇല്ല. അത് കൊണ്ട് തന്നെ അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർ തങ്ങൾ വഴി സ്വന്തം കുടുംബത്തിനും നാട്ടിനും രോഗം വരാതെ ഇരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

രോഗികൾ, അവരുമായി അടുത്തു സമ്പർക്കമുള്ളവർ, വിദൂര സമ്പർക്കമുള്ളവർ, സമ്പർക്ക സാധ്യതയുള്ളവർ എന്നിങ്ങനെ ആളുകളെ കൃത്യമായി തേടിപ്പിടിച്ചു മുൻകരുതലെടുത്താണു കേരളം ഇതുവരെ പിടിച്ചുനിന്നത്.

എന്നാൽ ഇപ്പോൾ എന്താണ് നാം കാണുന്ന കെട്ടു കാഴ്ചകൾ എന്താണ്‌ ?, വാളയാറിലെയും മുത്തങ്ങയിലെയും സംസ്ഥാന അതിർത്തിയിൽ കാണുന്ന നാടകങ്ങൾ എന്തിനാണ് ? കേരളം ഇതുവരെ നേടിയെടുത്ത നേട്ടങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ …അല്ലെ ..??

മലയാളികളോട് സ്വന്തം നാട്ടിലേക്കു വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സ്വാഗതം ചെയ്യുന്നു . വളരെ ചിട്ടയോടെ, ക്രമാനുസൃതമായി കേരള സർക്കാർ സംവിധാനങ്ങൾ മലയാളിയുടെ മടങ്ങി വരവിനു ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നു. പക്ഷെ അവരുടെ കൂട്ടമായ വരവ് നിലവിൽ കേരളം ആരംഭിച്ചി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാവരുത് .

അതുകൊണ്ടു കേരളം ചില സംവിധാങ്ങൾ ഏർപ്പെടുത്തി. വരുന്നവർ എല്ലാം രജിസ്റ്റർ ചെയ്തു പാസ് എടുത്തു അതിർത്തിയിൽ വരണം. അവരെ സുരക്ഷിതമായി സ്വീകരിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം Home Quarantine / Institutional Quarantine ൽ താമസിപ്പിക്കണം. അവരുടെ സുരക്ഷാ ഉറപ്പാക്കണം …അവരുടെ കുടുംബത്തെയും കൊറോണ ഭീതിയിൽ നിന്നും സംരക്ഷിക്കണം.
ഇതല്ലേ ഒരു സർക്കാർ ചെയ്യണ്ടതാണ് ..? അതെല്ലേ ചെയ്യുന്നത് ?

ഇതൊന്നും മനസ്സിലാക്കാതെ, അനുസരിക്കാതെ ബഹളം വയ്ക്കുന്നത് എന്തിനു വേണ്ടി ?
നിർഭാഗ്യവശാൽ ചില മുഖ്യധാര മാധ്യമങ്ങൾ ഇതിനു കുട പിടിക്കുന്നു .
എന്താണ് അവരുടെ ഉദ്ദേശം ?
ചില സംഘടനകൾ കോടതിയിൽ പോകുന്നു? എന്തിനു വേണ്ടി ..??

ഇതിൻറെയൊക്കെ അർഥം വ്യക്തമാണ് . കേരളത്തെ സമ്മർദ്ദത്തിലാക്കുക . ! കേരളം ഇതുവരെ നേടിയെടുത്ത നേട്ടങ്ങളെ നശിപ്പിക്കുക …നാടിൻറെ സമാധാനം തകർക്കുക …

മനസിലാക്കുക, ലോകത്തു 200 ൽ പരം രാജ്യങ്ങളിൽ മലയാളി ജീവിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മലയാളി ഉണ്ട് . NORKA registration കണക്കുകൾ അത് വ്യക്തമാക്കുന്നുണ്ട് .

അവർക്കെല്ലാവർക്കും അർഹത പെട്ടതാണ് അവരുടെ ജന്മ ഭൂമി ….! അവർ വരട്ടെ ….അതിനു ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനം എല്ലാം ചെയ്യുന്നുണ്ട്. അതിനോട് സഹകരിക്കുക.

അഭിമാനിക്കുക.
ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ് പ്രതിരോധ സേനയുള്ള സംസ്ഥാനത്തിന്റെ സംരക്ഷണയിലാണ് നിങ്ങളുടെ കുടുംബങ്ങൾ. ആ തണലിലേക്ക് ചേക്കേറാനാണ് പ്രവാസി മലയാളി ശ്രമിക്കുന്നത്. നല്ലതു തന്നെ .പക്ഷെ അത് നിലനിർത്തൽ നിങ്ങളുടെ കൂടി ചുമതലയാണ്, ഉത്തരവാദിത്തമാണ്. മറക്കാതിരിക്കുക, സഹകരിക്കുക.

ജീവൻ നഷ്ടപ്പെടുമെന്നായപ്പോൾ മലയാളിക്ക് കൂടണയാൻ സുരക്ഷിത താവളം ആണ് കേരള നാട്. ആ മണ്ണിനോടുള്ള, സ്വന്തം ജന്മ നാടിനോടുള്ള കടമ നിർവഹിക്കുക. നാടിനെ തകർക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയുക ……

 

എനിക്കും പറയാനുണ്ട്   I ജോമോൻ സ്റ്റീഫൻ ബെംഗളൂരു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.