Follow the News Bengaluru channel on WhatsApp

63 പേര്‍ക്ക് കോവിഡ് : സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 925 ആയി

ബെംഗളൂരു : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്. 63 പേര്‍ക്കാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ  സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 925 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് സംസ്ഥാനത്ത് രോഗം വർദ്ധിച്ചത് 232 പേർക്കാണ്.

അഹമ്മദാബാദ് – മുംബൈ യാത്രാ പശ്ചാത്തലമുള്ള 24 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ബാഗൽ കോട്ട് 15, ദാവൺഗരെ 12, ധാർവാഡ് 9, ഹാസൻ 5, കോളാർ 5, ഗഡഗ് 3, യാദ്ഗിരി2, ബെംഗളൂരു അർബൻ 4, യാദഗിരി 2,
ദക്ഷിണ കന്നഡ 2, കൽബുർഗി 1,  മാണ്ഡ്യ , ചിക്കബെല്ലാപുര, ബെല്ലാരി- ഒരാള്‍ക്ക് വീതവുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 460 പേർ ചികിത്സയിലുണ്ട്. ഇതിൽ 11 പേർ തീവ്ര രോഗ പരിചരണ വിഭാഗത്തിലാണ്.

ഇന്നു ഏഴു പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ബാഗൽ കോട്ട് 6 പേരും വിജയപുരയിൽ ഒരാളുമാണ് ഇന്നു അസുഖം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 433 ആയി. ഒരു കോവിഡ് ഇതര മരണമടക്കം 32 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.
ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദാവൺഗരെ ഏറ്റവും കൂടുതൽ കോവിഡ് രോഗികകൾ ചികിത്സയിലുള്ള രണ്ടാമത്തെ ജില്ലയായി. ബെംഗളൂരു അർബനിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ ഉള്ളത്.
83 രോഗികളാണ് ഇവിടെ ചികിത്സയില്‍ ഉള്ളത്.
ഇന്ന് 4938 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 4797 പേരുടെ ഫലം നെഗറ്റീവ് ആണ്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.