Follow the News Bengaluru channel on WhatsApp

കേരളത്തിനു പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ ജാഗ്രത വേണം

തിരുവനന്തപുരം : സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. അതിനാൽ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. സംശയങ്ങളുള്ളവർ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളിൽ പ്രത്യേക ശുചിമുറിയോടു കൂടിയ മുറിയിൽ താമസിക്കണം. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈൻ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കരുത്.
2. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിർന്ന വ്യക്തികൾ, ഹൈപ്പർ ടെൻഷൻ, ദീർഘകാല പ്രമേഹം, ഹൃദ്രോഗം, കിഡ്നി, കരൾ രോഗം, ദീർഘകാല ശ്വാസകോശ രോഗങ്ങൾ ആസ്മ തുടങ്ങിയവ, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർ സമ്പർക്കത്തിൽ ഏർപ്പെടരുത്.
3. ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവരുംപരിചരിക്കുക്കുന്നവരും 18നും 50നും വയസിനിടയ്ക്കുള്ള പൂർണ ആരോഗ്യവാനും മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്തയാളുമായിരിക്കണം.
വീടിനുള്ളിൽ നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന മുറി:
1. ശുചിമുറികൾ അനുബന്ധമായ മുറികളാണ് രോഗികൾക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
2. നല്ലരീതിയിൽ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.
3. മുറിയിലെ ജനാലകൾ വായു സഞ്ചാരത്തിനായി തുറന്നിടണം.
വീടിനെ സംബന്ധിച്ച പൊതുനിബന്ധനകൾ:
1. രോഗി താമസിക്കുന്ന വീട്ടിൽ സന്ദർശകർ പാടില്ല.
2. രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങൾ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ മാത്രമേ പുറത്ത് പോകാൻ പാടുള്ളു.
3. ഇവർ ഹാൻഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളിൽ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ:
1. ക്വാറന്റൈനിലുള്ള വ്യക്തി മുറിയിൽ തന്നെ തുടരണം.  ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്ത് വരരുത്. ആഹാരശേഷം അവർ ഉപയോഗിച്ച പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കണം.  പാത്രങ്ങൾ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കണം.
2. ക്വാറന്റൈനിലുള്ള വ്യക്തിയുടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യരുത്.
3. കുടുംബത്തിലെ മറ്റ് അംഗങ്ങൾ ആരും ഈവ്യക്തി ഉപയോഗിക്കുന്ന മുറിയിൽ പ്രവേശിക്കരുത്. രോഗിയെ പരിചരിക്കുന്ന ആൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുറിയിൽ പ്രവേശിക്കാം..
4. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം.  (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും)
5. ക്വാറന്റൈനിലുള്ള വ്യക്തി രണ്ട് മീറ്ററിനുള്ളിൽ മറ്റൊരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്.
6. ആരോഗ്യ വകുപ്പ് അധികൃതരുടെ ഫോൺ കോളുകൾക്ക് കൃത്യമായ മറുപടി നൽകണം. ഇവരോടുതന്നെ സംശയനിവാരണം നടത്തണം.
7. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടണം.
8. യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതിയില്ലാതെ ചികിത്സയ്ക്ക് ആണെങ്കിൽ പോലും വീടിനു പുറത്ത് പോകരുത്.
ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്:
1. പരിചരിക്കുന്നവർ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
2. ഇവർ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത്.
3. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാൻ പാടുള്ളു.
4. അങ്ങനെ കയറുന്ന സന്ദർഭങ്ങളിൽ സർജിക്കൽ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയിൽ ധരിച്ചിരിക്കണം.
5. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം.
6. മുറിയിൽ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഉടൻ കഴുകണം.
7. മുറിക്കുള്ളിലെ കതകിന്റെ പിടികൾ, ടേബിളുകൾ, സ്വിച്ചുകൾ മുതലായ ഒരു പ്രതലത്തിലും സ്പർശിക്കരുത്.
8. രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കുകയും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കണം.
മറ്റ് കുടുംബാംഗങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
1. കുടുംബാംഗങ്ങളിൽ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവർ ക്വാറന്റൈൻ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അഭികാമ്യം.
2. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടിൽ തന്നെ കഴിയുന്നവർ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേക്ക് പോകരുത്.
3. കുടുംബാംഗങ്ങളിൽ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കണം. മറ്റാരും ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെടാൻ പാടില്ല.
4. പാത്രങ്ങളോ തുണികളോ മൊബൈൽ ഫോൺ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
5. എല്ലാ കുടുംബാംഗങ്ങളും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
6. കുടുംബാംഗങ്ങൾ വാതിലിന്റെ പിടികൾ, സ്വിച്ചുകൾ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പർശിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തൊടരുത്.
7. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോൾ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
മാലിന്യങ്ങളുടെ സമാഹരണം:
1. മുറിക്കുള്ളിൽ തന്നെ ഇതിനായി മൂന്ന് ബക്കറ്റുകൾ സൂക്ഷിക്കണം.
2. മലിനമായ തുണികൾ, ടവലുകൾ മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തി കഴുകി ഉണക്കി ഉപയോഗിക്കണം.
3. മലിനമായ മാസ്‌കുകൾ, പാഡുകൾ, ടിഷ്യൂ എന്നിവ കത്തിക്കണം.
4. ആഹാര വസ്തുക്കൾ, മറ്റ് പൊതു മാലിന്യങ്ങൾ എന്നിവ ആഴത്തിൽ കുഴിച്ചിടണം.

 

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തി വിവിധയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചു വരുന്നതായും, അവര്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തും.  നിബന്ധനകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരം കര്‍ശനനിയമ നടപടികള്‍ കൈക്കൊള്ളും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



Hot News
style="display:block" data-ad-client="ca-pub-2939119139425788" data-ad-slot="1009923324" data-ad-format="auto" data-full-width-responsive="true">

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.