Follow the News Bengaluru channel on WhatsApp

ഇളവുകളോടെ നാലാം ഘട്ട ലോക് ഡൗൺ : പ്രതിസന്ധി പരിഹരിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് ലോക് ഡൗൺ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.  നാലാം ഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങളായിരിക്കും. ഇതു സംബന്ധിച്ച് മെയ് 18ന് മുമ്പായി എല്ലാ വിശദ വിവരങ്ങളും പുറത്തിറക്കും. ലോക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.

കോവിഡ് കാല പ്രതിസന്ധി പരിഹരിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ്  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് പുതിയ പാക്കേജ്. GDP യുടെ 10% ആണ് പാക്കേജിനായി നീക്കിവെക്കുന്നത്. വിശദാംശങ്ങൾ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ നാളെ അറിയിക്കും. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭൂമി, ധനലഭ്യത എന്നിവ പാക്കേജിൻ്റെ ഭാഗമാണ്. ആഗോളതലത്തിൽ മുന്നേറാന്‍ ഇതു ഇന്ത്യയെ പ്രാപ്തമാക്കും. എല്ലാ തരംതൊഴിൽ മേഖലക്കും സഹായം ലഭിക്കും.  തൊഴിലാളികൾക്കും, കർഷകർക്കും ഇടത്തരക്കാർക്കും പാക്കേജിൻ്റെ ഗുണം ലഭിക്കും. വാണിജ്യ വ്യവസായ മേഖലകളിൽ ഇതു വൻ ചലനുണ്ടാക്കും.

ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങളായിരിക്കും നിർമ്മിക്കുക. രാജ്യത്തിന് കഴിവും ശേഷിയും ഏറെയുണ്ട്. ലോകം ഇപ്പോൾ ധന കേന്ദ്രീകൃതമായ സ്ഥിതിയിൽ നിന്നു
മനുഷ്യ കേന്ദ്രീകൃതമായി മാറുകയാണ്. ജീവിതത്തിനായി പൊരുതുന്ന ലോകത്ത് ഇന്ത്യയുടെ മരുന്നുകൾ നൽകുന്നത് പ്രതീക്ഷയാണ്. ഒരു വൈറസ് ലോകത്തെ താറുമാറാക്കി. കോടികണക്കിന് ജനങ്ങൾക്കിതു വെല്ലുവിളിയായി. ലോകം ഇതു വരെ ഇത്തരമൊരു പ്രതിസന്ധിയെ നേരിട്ടിട്ടില്ല. ഉറ്റവർ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. കൊവിഡ് പ്രതിസന്ധി തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ ഒറ്റ പി.പി.ഇ കിറ്റുകള്‍ പോലും നിര്‍മിച്ചിരുന്നില്ല. കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ദിവസേന രണ്ട് ലക്ഷം പി.പി.ഇ കിറ്റുകളും രണ്ട് ലക്ഷം എന്‍ 95 മാസ്‌കുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നു.
കൊവിഡ് കുറേ കാലത്തേക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ കൊവിഡിനെ ചുറ്റി നമുക്ക് ജീവിതം തുടരാനാവില്ല. നമ്മള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് പോകും. എന്നാല്‍ ഇതിന്റെ നിയമങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും മോദി പറഞ്ഞു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.