Follow the News Bengaluru channel on WhatsApp

കർണാടകയിലേക്കുള്ള യാത്രയിൽ കർശന നിയന്ത്രണങ്ങൾ

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കൂടുതൽ നടപടികൾ ശക്തമാക്കിക്കൊണ്ട് കർണാടക. ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ സോണുകൾ വ്യത്യാസമില്ലാതെ കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുന്നവർക്ക് കർശന നിയന്ത്രണമാണ് യെദ്യൂരപ്പ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അജ്മീമീർ അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചു വരുന്നവർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കർണാടക നിയന്ത്രണം കടുപ്പിച്ചത്.
കർണാടകയിൽ താമസിക്കുന്നവർക്കു മാത്രമായിരിക്കും പാസ് നൽകുന്നത്.
കർണാടകയിലേക്ക് വരുന്നവർ സേവാ സിന്ധു വെബ് സൈറ്റ് വഴി പാസ് സ്വന്തമാക്കണം. പാസ്‌ നേടി വരുന്നവർ സർക്കാറിൻ്റെ നിർബന്ധിത ക്വാറൻ്റെയിൻ കേന്ദ്രങ്ങളിൽ 14 ദിവസം കഴിയണം.
സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരിൽ കർണാടകയിൽ താമസിക്കുന്നവർക്കാണ് പരിഗണന നൽകുന്നത്. കർണാടകയിൽ താമസിക്കുന്നതിൻ്റെ വിലാസം,
എത്തിച്ചേരണ്ട സ്ഥലം എന്നിവ വ്യക്തമാക്കിയാൽ മാത്രമേ പാസ് സ്വന്തമാക്കാൻ സാധിക്കു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ, ഇപ്പോൾ തുടരുന്ന സ്ഥലത്ത് ഉപജീവനത്തിന് മറ്റു മാർഗ്ഗമില്ലാത്തവർ എന്നിവർക്കാണ് പാസുകൾ ലഭിക്കുന്നതിൽ മുൻഗണന.  ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നഡിഗരുടെ ട്രെയിൻ ടിക്കറ്റ് തുക സംസ്ഥാന സർക്കർ വഹിക്കും. ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ ഇവരെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു ലക്ഷത്തിലേറെ കന്നഡിഗർ വിവിധ സംസ്ഥാനങ്ങളിൽ പെട്ടുപ്പോയതാണ് സർക്കാർ കണക്ക്. ഇവരിൽ ഏറ്റവും കൂടുതൽ പേർ ഉള്ളത് മഹാരാഷ്ട്രയിലാണ്.
രോഗവ്യാപനം ഏറെയുള്ള ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, എന്നി സംസ്ഥാനങ്ങൾക്കു പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്കു തിരിച്ചെത്തുന്നവർ നിർബന്ധമായും 14 ദിവസത്തെ ക്വാറൻ്റെയിനിൽ തങ്ങണമെന്ന ഉത്തരവ് തിങ്കളാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു.
ഇതിൻ്റെ ഭാഗമായി കേരളത്തിൽ നിന്നെത്തിയവർ ഉൾപ്പെടെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. സ്കൂളുകൾ, കല്യാണമണ്ഡപങ്ങൾ, ഹോസ്റ്റലുകൾ എന്നിവയാണ് സൗജന്യമായി കഴിയാവുന്ന സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങൾ. അതേ സമയം സ്വന്തം ചെലവിൽ സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിലും നിരീക്ഷണ കാലയളവിൽ താമസിക്കാം. സംസ്ഥാനത്ത് തിരിച്ചെത്തേണ്ട അടിയന്തിര സാഹചര്യത്തിൽ മാത്രമേ എത്താവുമെന്നും 14 ദിവസത്തെ നിരീക്ഷണത്തിന് തയ്യാറാകുന്നവർ മാത്രം പാസിന് അപേക്ഷിച്ചാൽ മതിയെന്നുമാണ് സർക്കാർ അറിയിക്കുന്നത്. നീരീക്ഷണത്തിൽ കഴിയാനുള്ള സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളുടെ ലഭ്യതക്കനുസരിച്ചായിരിക്കും പാസുകൾ അനുവദിക്കുക.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.