കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ നാളെ ഡല്‍ഹിയില്‍ നിന്ന് : ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിന്‍റെ തിയതി നിശ്ചയിച്ചിട്ടില്ല

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു പുനരാരംഭിക്കുന്നു. ബുധനാഴ്ച കേരളത്തിലേക്കു പുറപ്പെടുന്ന ന്യൂഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ റെയില്‍പാത വഴി തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിനിന് കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകളാണുള്ളത്. 15ന് തിരുവനന്തപുരത്തു നിന്നും ന്യൂഡല്‍ഹിയിലേക്ക് ട്രെയിന്‍ സര്‍വീസ് പുറപ്പെടും. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിന്‍റെ തിയതി നിശ്ചയിച്ചിട്ടില്ല.
ഇന്ത്യന്‍ റെയില്‍വേ പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സേവനങ്ങള്‍ ആരംഭിക്കും. കോവിഡ് 19 കെയര്‍ സെന്ററിനായി 20,000 കോച്ചുകള്‍ റിസര്‍വ് ചെയ്തതിനുശേഷം ലഭ്യമായ കോച്ചുകളുടെ അടിസ്ഥാനത്തില്‍ 300 ട്രെയിനുകള്‍ വരെ ദിവസവും ഓടിക്കും. ആവശ്യമായത്ര ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളാണ് ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാനായി ഉപയോഗിക്കുക. ഈ ട്രെയിനുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനുള്ള ബുക്കിംഗ് തിങ്കള്‍(മേയ് 11) വൈകിട്ട് നാലിന് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (http;//www.irctc.co.in) മാത്രമേ ലഭ്യമാകൂ. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ അടച്ചിടും. കൗണ്ടറുകളില്‍ പ്ലാറ്റഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ നല്‍കില്ല. സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാര്‍ മുഖാവരണം ധരിക്കേണ്ടതും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തേണ്ടതും നിര്‍ബന്ധമാണ്. കൂടാതെ രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവാദമുള്ളൂ. ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പ്രത്യേകം നല്‍കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.