ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാത്ത വായ്പ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കൈത്താങ്ങായി മൂന്നു ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിർഭർ(സ്വാശ്രയ) ഭാരത് പാക്കേജിനെ കുറിച്ച്  വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

ഒക്ടോബര്‍ 31 വരെ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പാ കാലാവധി 4 വര്‍ഷമാണ്. 100 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. രാജ്യത്തെ 45 ലക്ഷത്തോളം സംരംഭകര്‍ക്ക് പദ്ധതി സഹായകരമാകുമെന്നും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌കരിച്ചു. ഒരുകോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും ഉള്‍പ്പെടും. 20 കോടി നിക്ഷേപവും100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇടത്തരം വിഭാഗത്തില്‍ പെടും. തകര്‍ച്ച നേരിട്ട വ്യവസായങ്ങള്‍ക്ക് 20000 കോടിയുടെ സഹായം അനുവദിക്കും.

രണ്ട് ലക്ഷം പീഡിത വ്യവസായങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും അപേക്ഷിക്കാം. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത ഇന്ത്യയാണെന്നും പാക്കേജ് സമൂഹത്തിന്റെ നന്മയ്ക്കാണെന്നും സ്വയം ആര്‍ജ്ജിത ഭാരതമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഏഴ് മേഖലകളിലായി പതിനഞ്ച് നടപടികള്‍ പാക്കേജില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി അനുവദിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി നീക്കി വെക്കും. പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും.

നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറക്കും. സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി. മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം നല്‍കി. ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചിട്ടുണ്ട്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കരാര്‍ തുക, വാടക, പലിശ, ലാഭവിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം. ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതി കൂടി പ്രഖ്യാപിച്ചു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.