കോവിഡ് പ്രതിരോധം : കേരളത്തെ പ്രശംസിച്ച് മന്ത്രി ഡോ. കെ. സുധാകര്‍

ബെംഗളൂരു : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും സ്വികരിച്ച ചികിത്സാരീതികൾ, ക്വാറൻ്റെയിൻ സംവിധാനങ്ങൾ തുടങ്ങിയവ കേരള കർണാടക മന്ത്രിമാർ ചർച്ച ചെയ്തു. അമ്പത് മിനിട്ട് നീണ്ട വീഡിയോ കോൺഫറൻസിൽ കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ, കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കർണാടകത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഡോ കെ സുധാകറിൻ്റെ താത്പര്യപ്രകാരം യോഗം സംഘടിപ്പിച്ചത്.
ക്വാറൻ്റയിൻ രീതികൾ, മുൻകരുതൽ നടപടികൾ, ഹോം ക്വാറൻ്റെയിൻ, ഐസൊലേഷൻ വാർഡിലെ തയ്യാറെടുപ്പുകൾ, സ്രവ പരിശോധന, ചികിത്സാ രീതി, മറ്റു അസുഖങ്ങൾ ഉള്ളവർക്ക് നൽകുന്ന ചികിത്സ, സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ചേർന്നുന്ന പ്രവർത്തനം, വിദേശത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും എത്തുന്നവരുടെ ക്വാറൻ്റെയിൻ രീതികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഗർഭിണികളായ സ്ത്രീകളേയും മുതിർന്ന പൗരന്മാരേയും ചികിത്സിക്കുന്നതിനുള്ള ഐസിഎംആർ മാർഗ്ഗ നിർദ്ദേശങ്ങളും ഇതുണ്ടാക്കിയ പ്രതിസന്ധിയും മന്ത്രിമാർ ചർച്ച ചെയ്തു. ഇത്തരം വിഷയങ്ങളിൽ ഏകീകൃതമായ മാർഗനിർദ്ദേശങ്ങൾക്കായി കേന്ദ്രത്തോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചു. കൊറോണയെ നേരിടുന്ന കാര്യത്തിൽ മികച്ച നേട്ടം കൈവരിച്ച കേരളത്തെ ഡോ. കെ സുധാകര അഭിനന്ദിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വളരെ ശക്തമാണെന്നും മന്ത്രി പറഞ്ഞു.
രോഗനിയന്ത്രണത്തിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ചും ചികിത്സ വിവരങ്ങളെ കുറിച്ചും ദിവസവും വീഡിയോ കോൺഫ്രറൻസും സംഘടിപ്പിക്കാൻ നടത്താൻ ഇരു മന്ത്രിമാരും തീരുമാനിച്ചു. കർണാടകത്തിൽ നിന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തറും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.