പദരായനപുരയിൽ സാമൂഹ്യ വ്യാപനം സംശയിക്കുന്നതായി ബിബിഎംപി

ബെംഗളുരു : പദരായനപുരയിൽ സാമൂഹ്യ വ്യാപനം നടന്നതായി സംശയിക്കുന്നതായി ബിബിഎംപി. ബെംഗളൂരുവിലെ പ്രധാന കൊറോണ ക്ലസ്റ്ററായ പദരായണപുരയിൽ ബിബിഎംപി ഉദ്യോഗസ്ഥർ നടത്തിയ റാൻഡം പരിശോധനയിൽ പ്രദേശത്തെ ഏഴു പേർക്ക് രോഗം പകർന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിലേക്കെത്തിച്ചത്.
ഇവർ ഏതെങ്കിലും രോഗികളുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. മാത്രമല്ല ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങുകയോ ചെയ്തതല്ല. ഇതോടെയാണ് അധികൃതർ സാമൂഹ്യ വ്യാപനം നടന്നതായുള്ള ആശങ്ക പങ്കു വെക്കുന്നത്.
നേരത്തെ കൂടുതൽ പേരിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് പദരായന വാർഡ് അടച്ചു പൂട്ടിയിരുന്നു. അമ്പതു പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. പ്രഥമ സമ്പർക്കത്തിലൂടെയും ദ്വിതീയ സമ്പർക്കത്തിലൂടെയുമാണ് ഏറെ പേർക്കും രോഗം ബാധിച്ചത്. എന്നാൽ പുതുതായി രോഗം ബാധിച്ച ഏഴു പേരുടെ രോഗം തിരിച്ചറിഞ്ഞത് റാൻഡം പരിശോധനയിലാണ്. കൂടാതെ 12 രോഗികൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇതു വരെ 216 പേരുടെ ശ്രവമാണ് റാൻഡം പരിശോധനക്ക് അയച്ചത്. ഇതിൽ 7 പേരുടെ ഫലമാണ് പൊസിറ്റീവായത്. കൂടുതൽ റാൻഡം പരിശോധനക്ക് ഒരുങ്ങുകയാണ് ബിബിഎംപി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.