സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തികൾക്ക് വേഗം കൂട്ടാൻ ഏഴു ജില്ലകളെ രണ്ടു യൂണിറ്റാക്കി

ബെംഗളൂരു : സംസ്ഥാനത്തെ സാമ്പത്തിക പ്രവൃത്തികൾക്ക് വേഗം കൂട്ടാനായി ഏഴു ജില്ലകളെ രണ്ടു യൂണിറ്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര, കോലാർ, ചിക്ക ബെല്ലാപുര, എന്നീ ജില്ലകൾ ഒരു യൂണിറ്റും, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകൾ ചേർത്താണ് രണ്ടാമത്തെ യൂണിറ്റ്. ജോലിയുമായി ബന്ധപെട്ട് ഈ ജില്ലകളില്‍ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഏഴുമണിക്ക് ശേഷം യാത്ര ചെയ്യാൻ പോലീസിൻ്റെ അനുമതി ആവശ്യമാണ്.
യാത്രയിൽ ഓരോ ജില്ലകൾക്കുമായി പ്രത്യേക പാസുകൾ ആവശ്യമില്ലെന്ന് പ്രിൻസിപ്പൾ സെക്രട്ടറിയും കർണാടക ഡിസാസ്റ്റർ മാനേജ്മെൻറ് സെക്രട്ടറിയുമായ ടി കെ അനിൽ കുമാർ വ്യക്തമാക്കി. എന്നിരുന്നാലും ഈ ജില്ലകൾക്കുള്ളിൽ യാത്ര ചെയ്യാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ തിരിച്ചറിയൽ കാർഡു കരുതണം. ഇത്തരമൊരു ഇളവ് ദുരുപയോഗം ചെയ്യരുത് എന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.